Home Top News ഇ-സേവ കേന്ദ്രം, അക്ഷയ കേന്ദ്രം

ഇ-സേവ കേന്ദ്രം, അക്ഷയ കേന്ദ്രം

53
0

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഇ-സേവ കേന്ദ്രം, അക്ഷയ കേന്ദ്രം എന്നിവ സ്ഥാപിക്കാനൊരുങ്ങുകയാണ് ട്വന്റി20. അപേക്ഷകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖാപരമായ സേവനങ്ങള്‍ക്കുപുറമെ, സര്‍ക്കാരില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ജനങ്ങള്‍ക്ക് ലഭിക്കേണ്ട മുഴുവന്‍ ഓണ്‍ലൈന്‍ സേവനങ്ങളും ജനങ്ങളിലേക്ക് ഈ കേന്ദ്രങ്ങളിലൂടെ എത്തിക്കുവാന്‍ ഒരുങ്ങുകയാണ്.

വില്ലേജ്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫീസുകളില്‍ നിന്ന് ലഭിക്കേണ്ട മുഴുവന്‍ സേവനങ്ങളായ, ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, തുടങ്ങിയ വിവിധ സേവനങ്ങള്‍ എല്ലാം അക്ഷയ കേന്ദ്രം വഴി ആവശ്യക്കാര്‍ക്ക് ലഭ്യമാകും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കപ്പുറം, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി. സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരൊറ്റ കുടക്കീഴില്‍ ഇ-സേവ കേന്ദ്രം നല്‍കുന്നു. ഇതിനുപുറമെ, കോടതികളുമായി ബന്ധപ്പെട്ട ഇ-ഫയലിംഗ്, ഓണ്‍ലൈന്‍ പണമടവ് തുടങ്ങിയ നിര്‍ണ്ണായക നീതിന്യായ സേവനങ്ങളും ഇ-സേവ കേന്ദ്രത്തില്‍ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here