Home Uncategorized കുമ്മനോട് ഭണ്ഡാരകവല തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

കുമ്മനോട് ഭണ്ഡാരകവല തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

ട്വന്റി20-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കുമ്മനോട് ഭണ്ഡാരകവലയില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.

ട്വന്റി20 സംസ്ഥാന ജനറല്‍ സെക്രട്ടറി അഗസ്റ്റ്യന്‍ ആന്റണി, എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി കണ്‍വീനര്‍ വി എന്‍ വിജയന്‍ എന്നിവര്‍ക്കൊപ്പം മറ്റ് ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് കമ്മിറ്റി ഓഫീസിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

ഉല്‍ഘാടന ചടങ്ങിന് മുന്നോടിയായി ഭണ്ഡാരകവലയില്‍ നിന്ന് ആരംഭിച്ച ബഹുജന റാലിയില്‍ ട്വന്റി20, ബിജെപി, ബിഡിജെഎസ് തുടങ്ങി എന്‍ഡിഎയുടെ വിവിധ ഘടകകക്ഷികളില്‍ നിന്നുള്ള നിരവധി പാര്‍ട്ടി അംഗങ്ങളും വോട്ടര്‍മാരും പങ്കെടുത്തു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കുന്നത്തുനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്റെ വിജയത്തിനായി കമ്മിറ്റി ഓഫീസിന്റെ പ്രവര്‍ത്തനം എപ്രകാരം മുന്നോട്ട് കൊണ്ടുപോകണം എന്നതില്‍ വിവിധ നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here