കിഴക്കമ്പലത്ത് ട്വന്റി20 അധികാരം ഏറ്റെടുക്കുമ്പോള്‍, ലക്ഷം വീട് കോളനികളിലടക്കം ദുരിത ജീവിതം നയിച്ചിരുന്ന ഒരു ജനതയ്ക്ക് പകര്‍ന്നുകിട്ടിയത് പ്രതീക്ഷയുടെ വെളിച്ചമായിരുന്നു. ആ പ്രതീക്ഷയെ വാനോളം ഉയര്‍ത്തിയ ട്വന്റി20, കെട്ടിപ്പടുത്തത് സുരക്ഷിതത്വം നിറച്ച 72 ‘ഗോഡ്സ് വില്ലകളാണ്’. ഒരു ഭിത്തിക്ക് ഇരുപുറവും പൊട്ടിപ്പൊളിഞ്ഞതും ചോര്‍ന്നൊലിക്കുന്നതുമായ കൂരകളില്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടാണ് ഒരുകാലത്ത് കിഴക്കമ്പലത്തെ ലക്ഷം വീട് കോളനി നിവാസികള്‍ ജീവിച്ചിരുന്നത്. തകര്‍ന്ന് വീഴാറായ, ടാര്‍പ്പായകള്‍കൊണ്ട് മറച്ച നിരവധി വീടുകളെ അടച്ചുറപ്പുള്ള ഭവനങ്ങളാക്കി മാറ്റുവാന്‍ ട്വന്റി20 താണ്ടിയ കനല്‍ വഴികള്‍ ഏറെയാണ്.
സ്വന്തമായി വിലാസം മാത്രമുണ്ടായിരുന്ന ഒരു ജനതയ്ക്ക് കയറി കിടക്കാന്‍ സുരക്ഷിതമായ ഒരു വീട് എന്ന സ്വപ്നം വോട്ട് നേടാനുള്ള മാര്‍ഗമായാണ് പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിച്ചിരുന്നത്. മുന്‍ ഭരണാധികാരികള്‍ ഭവനരഹിതര്‍ക്ക് വേണ്ടി വലിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെങ്കിലും, അത് ആരംഭിക്കുവാനോ പൂര്‍ത്തിയാക്കുവാനോ ശ്രമിച്ചിരുന്നില്ല. ഇവിടെയാണ് ട്വന്റി20 മാതൃകയായത്. ഇന്ന് ഈ കൂരകളുടെ സ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുന്നത് ആധുനിക സൗകര്യങ്ങളോട് കൂടിയ ‘ഗോഡ്സ് വില്ല’ എന്ന ആഡംബര വില്ലകളാണ്.
സ്വന്തമായി ഒരു വീട് എന്നത് സ്വപ്നം മാത്രമായിരുന്ന കുടുംബങ്ങള്‍ക്ക്, ട്വന്റി20 സൗജന്യമായി വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. രാഷ്ട്രീയ പകപോക്കലുകളെ നിയമപരമായി നേരിട്ടും കായികപരമായ വെല്ലുവിളികളെ അവഗണിച്ചും, നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്തുമാണ് ഗോഡ്സ് വില്ലകളുടെ നിര്‍മ്മാണം ട്വന്റി20 പൂര്‍ത്തിയാക്കിയത്.
നാല് വാര്‍ഡുകളിലായി 72 ഗോഡ്സ് വില്ലകള്‍ പൂര്‍ത്തിയായി. 750 ചതുരശ്രയടി വിസ്തൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഓരോ വില്ലയിലും രണ്ട് ബെഡ്റൂം, കാര്‍ പോര്‍ച്ച്, അടുക്കള, ടോയ്ലറ്റ്, സിറ്റൗട്ട്, ചുറ്റുമതില്‍ എന്നിവ ഉള്‍പ്പെടുന്നു. ഓരോ വീട്ടിലേയ്ക്കും, റോഡ്, വെള്ളം, വൈദ്യുതി, വഴിവിളക്ക്, ഡ്രയ്നേജ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അധിക സൗകര്യം ആവശ്യപ്പെട്ടവര്‍ക്ക് ഗൃഹോപകരണങ്ങളായ ഫാന്‍, ഫാന്‍സി ലൈറ്റ്, ഡൈനിംഗ് ടേബിള്‍, മിക്സി, ഗ്രൈന്‍ഡര്‍, ബെഡ്, കട്ടില്‍, ടി.വി, ഫ്രിഡ്ജ്, സോഫ തുടങ്ങിയവ 50 ശതമാനം വിലക്കിഴിവിലും ലഭ്യമാക്കി.
മുകളിലേക്ക് പണിയാവുന്ന രീതിയില്‍ വാസ്തുശാസ്ത്ര പ്രകാരം നിര്‍മ്മിച്ചിട്ടുള്ള വില്ലകള്‍, ട്വന്റി20യുടെ ജനക്ഷേമ ഭരണത്തിന്റെ ഏറ്റവും വലിയ പ്രതീകമായി ഇന്നും നിലകൊള്ളുന്നു.
















