2018-ലെ മഹാപ്രളയം കേരളത്തിനുണ്ടാക്കിയ ദുരന്തം ഇന്നും മറക്കാനാവാത്തതാണ്. വീടുകളും ഉപജീവന മാര്‍ഗങ്ങളും നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അത് ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമായി. അന്നത്തെ സാഹചര്യത്തില്‍, കിഴക്കമ്പലം ഉള്‍പ്പെടെ എറണാകുളം ജില്ലയിലെ ഒന്‍പതു പഞ്ചായത്തുകളിലേയ്ക്കും ട്വന്റി20 മുന്നോട്ടുവെച്ച കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതത്തിനാണ് പുതുജീവന്‍ നല്‍കിയത്. ദുരിതാശ്വാസ ക്യാമ്പ് സംഘടിപ്പിച്ചും, വീടുകള്‍ ശുചീകരിച്ചും, ഭക്ഷണവും കുടിവെള്ളവും എത്തിച്ചും, അവശ്യസാധനങ്ങള്‍ നല്‍കിയും, ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കാന്‍ ട്വന്റി20ക്ക് കഴിഞ്ഞു.
പ്രളയ ദുരിതത്തില്‍പ്പെട്ടുപോയ എറണാകുളം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ വീടുകളില്‍ ചെളിയും മാലിന്യവും നിറഞ്ഞ് വാസയോഗ്യമല്ലാതായ 220 വീടുകള്‍ ട്വന്റി20 പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭംഗിയായി ശുചീകരിച്ച് ഉപയോഗപ്രദമാക്കി നല്‍കി. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടിയവര്‍ക്ക് ഇത് വലിയ സഹായമായിരുന്നു.
കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തങ്ങളിലൊന്നായിരുന്നു, 2018ല്‍ ജനങ്ങള്‍ അനുഭവിച്ചത്. ആ അവസരത്തില്‍ ട്വന്റി20യുടെ നേതൃത്വത്തില്‍ കിഴക്കമ്പലം സെന്റ് ജോസഫ് സ്‌കൂളില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പില്‍ ദുരിതത്തില്‍ അകപ്പെട്ട സമീപപഞ്ചായത്തുകളിലെ 430 പേര്‍ക്ക് ഭക്ഷണം, കുടിവെള്ളം, വസ്ത്രം, മരുന്നുകള്‍, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തി ദുരിതബാധിതര്‍ക്ക് ആശ്വാസമേകി.
പ്രളയദുരിതത്തില്‍ അകപ്പെട്ട 9 പഞ്ചായത്തുകളിലെ 7200 കുടുംബങ്ങള്‍ക്ക് ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ നിന്നും അവശ്യസാധനങ്ങളും, മിക്സി, ഗ്യാസ് സ്റ്റൗ, പാത്രങ്ങള്‍ എന്നിവയും ലഭ്യമാക്കി. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ട്വന്റി20യുടെ ഈ പ്രവര്‍ത്തനം വലിയൊരു സഹായമായിരുന്നു.
പ്രളയാനന്തരം അടിസ്ഥാന സൗകര്യങ്ങള്‍ പുന:സ്ഥാപിക്കുംവരെ ജനങ്ങള്‍ ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ ആളുകള്‍ കഷ്ടത അനുഭവിക്കുകയുണ്ടായി. എറണാകുളം ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലെ വീടുകളില്‍ പ്രളയാനന്തരം ട്വന്റിയുടെ നേതൃത്വത്തില്‍ നേരിട്ട് സൗജന്യഭക്ഷണവും കുടിവെള്ളവും എത്തിച്ചു നല്‍കി.
കേരളത്തെ വിറപ്പിച്ച മഹാപ്രളയ സമയത്ത്, ദുരിതത്തിന്റെയും നിരാശയുടെയും നടുവില്‍ ട്വന്റി20 നല്‍കിയ സഹായം ആയിരങ്ങള്‍ക്ക് പ്രത്യാശയായി. ദുരിതാശ്വാസ ക്യാമ്പുകളിലൂടെ, വീടുകളുടെയും, ശുചീകരണത്തിലൂടെയും, ഭക്ഷണവും കുടിവെള്ളവും അടങ്ങിയ അവശ്യസാധനങ്ങളുടെ വിതരണത്തിലൂടെയും, സമൂഹത്തിന്റെ കൈപിടിച്ച് നിന്ന് ട്വന്റി 20 നടത്തിയ ഈ പ്രവര്‍ത്തനങ്ങള്‍ പ്രളയബാധിതര്‍ക്കു മാത്രമല്ല, മുഴുവന്‍ കേരളത്തിനും കരുത്തും കരുണയും സമ്മാനിച്ചു. സഹജീവിതത്തിന്റെയും ഐക്യത്തിന്റെയും മഹത്തായ ഉദാഹരണമായി ഈ സേവനങ്ങള്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നു.
















