Home Events & Information ജീവിത നിലവാരം ഉയര്‍ത്താന്‍ ട്വന്റി20യുടെ നൂതന പദ്ധതികള്‍

ജീവിത നിലവാരം ഉയര്‍ത്താന്‍ ട്വന്റി20യുടെ നൂതന പദ്ധതികള്‍

494
0

എല്ലാ സൗകര്യങ്ങളും നിറഞ്ഞ സന്തോഷകരമായ ജീവിതമാണ് ഓരോരുത്തരുടെയും സ്വപ്നം. അതുകൊണ്ടുതന്നെ, വീട്, വൈദ്യുതി, കുടിവെള്ളം, ദാരിദ്ര്യം, പട്ടിണി എന്നീ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയ ട്വന്റി20, ഇപ്പോള്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. അതിന്റെ ഭാഗമായി, വളരെ കുറഞ്ഞ വിലയില്‍ തവണ വ്യവസ്ഥകളിലൂടെ ആവശ്യമായ എല്ലാ ഗൃഹോപകരണങ്ങളും ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കി, വികസനത്തിന്റെ പുതിയ രാഷ്ട്രീയം പറയുകയാണ് ട്വന്റി20.

വനിതകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി ട്വന്റി20യുടെ നേതൃത്വത്തില്‍ 287 സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. രണ്ട് ഘട്ടങ്ങളിലായാണ് വിതരണം നടന്നത്. മാര്‍ക്കറ്റ് വിലയുടെ പകുതിയ്ക്ക് ലഭിച്ച സ്‌കൂട്ടറുകളുടെ തുക, ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം വെറും 1700 രൂപ വീതം 36 മാസത്തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കി.

കുടുംബശ്രീയുടെ സഹകരണത്തോടെ, ടെലിവിഷന്‍ ഇല്ലാത്ത എല്ലാ വീടുകളിളിലും ടി വി എത്തിക്കുന്നതിനായി ട്വന്റി20 പ്രത്യേക പദ്ധതി നടപ്പാക്കി. മാര്‍ക്കറ്റ് വിലയുടെ പകുതി തുകയ്ക്ക് ലഭ്യമാക്കിയ ടിവിയുടെ വില, പ്രതിമാസം വെറും 382 രൂപ വീതം 36 മാസത്തവണകളായി അടച്ച് തീര്‍ക്കാന്‍ അവസരമൊരുക്കി. ഇതിനകം 600 കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയിലൂടെ ടിവി ലഭിച്ചത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും നൂതന ഗാര്‍ഹിക സൗകര്യം ഉറപ്പാക്കുന്നതിനായി ട്വന്റി20, കുടുംബശ്രീയുമായി സഹകരിച്ച് 251 കുടുംബങ്ങള്‍ക്ക് റഫ്രിജറേറ്ററുകള്‍ വിതരണം ചെയ്തു. കുടുംബങ്ങള്‍ക്ക്  36 മാസത്തവണയായി പ്രതിമാസം വെറും 242 രൂപ വീതം അടച്ച് റഫ്രിജറേറ്റര്‍ സ്വന്തമാക്കാനുള്ള സംവിധാനമാണ് ഒരുക്കിയത്.

ദൈനംദിന ജീവിതത്തിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കുടുംബശ്രീയുടെ സഹകരണത്തോടെ 206 കുടുംബങ്ങള്‍ക്ക് ട്വന്റി20 അയണ്‍ ബോക്‌സുകള്‍ വിതരണം ചെയ്തു. കുടുംബങ്ങള്‍ 36 മാസത്തവണയായി പ്രതിമാസം വെറും 19 രൂപ വീതം അടച്ച് അയണ്‍ ബോക്‌സ് സ്വന്തമാക്കാനുള്ള സൗകര്യമാണ് നല്‍കിയിരിക്കുന്നത്.

കുടുംബശ്രീയുമായി സഹകരിച്ച് 624 കുടുംബങ്ങള്‍ക്ക് വിവിധ വലിപ്പത്തിലുള്ള (6×3,684,6×5) ബെഡ്ഡുകളാണ് വിത രണം ചെയ്തത്. ഓരോ കുടുംബവും 30 രൂപ വീതം 36 മാസ തവണകളായി അടച്ചാല്‍ മതി. മാസതവണകളായി അടയ്ക്കുമ്പോഴും മാര്‍ക്കറ്റ് വിലയുടെ 50 ശതമാനത്തിലധികം വിലക്കുറവിലാണ് ബെഡുകള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭ്യമാക്കിയത്.

ഒരു വീട്ടിലേക്കാവശ്യമായ അലുമിനിയം പാത്രങ്ങള്‍ കുടുംബശ്രീയുമായി സഹകരിച്ച് 231 കുടുംബങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയുടെ പകുതി വിലയില്‍ ലഭ്യമാക്കി. 28 രൂപ വീതം 36 മാസതവണകളായി തുക അടച്ചുതീര്‍ക്കും വിധമാണ് പദ്ധതി നടപ്പിലാക്കിയത്. അന്ന അലുമിനിയത്തിന്റെ ഉന്നതനിലവാരമുള്ള അലുമിനിയം പാത്രങ്ങളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്.

കുടുംബശ്രീയുമായി സഹകരിച്ച് 220 കുടുംബങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയുടെ പകുതി വിലയ്ക്ക് ഗ്യാസ് സ്റ്റൗ വിതരണം നടത്തി. ഓരോ കുടുംബവും 42 രൂപ വീതം 36 മാസതവണകളായി ഗ്യാസ് സ്റ്റൗവിന്റെ തുക അടയ്ക്കും വിധമാണ് പദ്ധതി ഒരുക്കിയത്. ഇതുകൂടാതെ എല്ലാ വീടുകളിലും ഗ്യാസ് സ്റ്റൗ ഉണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

ട്വന്റി20യുടെയും കുടുംബശ്രീയുടെയും ഗൃഹോപകരണ വിതരണ പദ്ധതിയുടെ ഭാഗമായി 382 കുടുംബങ്ങള്‍ക്ക് പകുതി തുകയ്ക്കും, തവണകളായി തിരിച്ചടയ്ക്കാവുന്ന രീതിയിലും വാഷിംഗ് മെഷിന്‍ വിതരണം ചെയ്തു. ഓരോ കുടുംബവും 234 രൂപ വീതം 36 മാസതവണകളായി അടച്ചാല്‍ മതി.

ട്വന്റി20 കുടുംബശ്രീയുമായി സഹകരിച്ച് 472 അംഗങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തു. തവണകളായി തിരിച്ചടയ്ക്കാവുന്ന രീതിയില്‍ പകുതി വിലയ്ക്കാണ് സ്മാര്‍ട്‌ഫോണ്‍ വിതരണം ചെയ്തത്. 153 രൂപ വീതം 36 മാസതവണകളായി അടച്ചാല്‍ മതി.

കിഴക്കമ്പലത്തെ എല്‍.ഇ.ഡി. പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായി 6000 കുടുംബങ്ങള്‍ക്ക് ട്വന്റി 20 മാര്‍ക്കറ്റി ലൂടെ പകുതി വിലയില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ ലഭ്യമാക്കി. ഇതിലൂടെ പ്രതിമാസ വൈദ്യുതി ഉപഭോഗം കുറയ്ക്കുവാനും വൈദ്യുതിബില്ലില്‍ കുറവുവരുത്തുവാനും സാധിച്ചു.

ജനങ്ങളുടെ ദൈനംദിന ജീവിതം എളുപ്പമാക്കുകയും, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളെ മറികടന്ന് ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുകയാണ് ട്വന്റി20യുടെ പദ്ധതികള്‍ ലക്ഷ്യമിടുന്നത്. സ്‌കൂട്ടര്‍  മുതല്‍  ടി.വി, റഫ്രിജറേറ്റര്‍, ഗ്യാസ് സ്റ്റൗ, എല്‍.ഇ.ഡി. ബള്‍ബു തുടങ്ങി, മികച്ച ജീവിത നിലവാരത്തിന് ആവശ്യമായ ചെറിയ ആവശ്യങ്ങള്‍ പോലും പരിഗണിച്ച് വളരെ കുറഞ്ഞ വിലയില്‍, സൗകര്യപ്രദമായ തവണ സംവിധാനത്തിലൂടെയാണ് പദ്ധതികള്‍ നടപ്പാക്കിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുപോലും ആധുനിക സൗകര്യങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന തരത്തില്‍ കേരളത്തില്‍ തന്നെ വികസനത്തിന്റെ പുതിയ മാതൃക ഉയര്‍ത്തിക്കാട്ടുകയാണ് ട്വന്റി20.

LEAVE A REPLY

Please enter your comment!
Please enter your name here