Home Election News നമ്മുടെ ചിഹ്നം ‘ചക്ക’: തിരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിച്ച് സാബു ജേക്കബ്

നമ്മുടെ ചിഹ്നം ‘ചക്ക’: തിരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിച്ച് സാബു ജേക്കബ്

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി20 സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. സംസ്ഥാന ഫമായ ‘ചക്ക’ അടയാളത്തിലായിരിക്കും ട്വന്റി20യുടെ സാരഥികള്‍ ജനവിധി തേടുക.

കേരളത്തിന്റെ അഭിമാനത്തിന്റെയും സമ്പത് സമൃദ്ധിയുടെയും പ്രതീകമാണ് ചക്ക. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടത് വലത് ഭരണകൂടങ്ങളുടെ കിരാത ഭരണത്തില്‍ നിന്നും സംസ്ഥാനത്തെ വീണ്ടെടുക്കുക എന്ന ദൗത്യത്തിന് പ്രതീകമാകാന്‍ എന്തുകൊണ്ടും അനുയോജ്യമായ ചിഹ്നം തന്നെയാണ് ചക്ക.

തദ്ദേശ തിരഞ്ഞെടുപ്പുകളിലടക്കം മാങ്ങ ചിഹ്നത്തിലാണ് ട്വന്റി20 തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. ഭരണ മികവും വികസനവും പറഞ്ഞ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ പ്രതിപക്ഷ പാര്‍ട്ടികള്‍, മാങ്ങ ചിഹ്നവുമായി സാദൃശ്യം തോന്നുന്ന ആപ്പിള്‍ ചിഹ്നം അടക്കമുള്ളവ ഉപയോഗിച്ചാണ് അപര സ്ഥാനാര്‍ത്ഥികളെ അന്ന് കളത്തിലിറക്കിയത്. അതുകൊണ്ടുതന്നെ, പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബിന്റെ അപ്രതീക്ഷിത നീക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടി ആയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here