Home Uncategorized കെ കെ കര്‍ണ്ണനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

കെ കെ കര്‍ണ്ണനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

എസ് എന്‍ ഡി പി കുന്നത്തുനാട് യൂണിയന്‍ പ്രസിഡന്റ് കെ കെ കര്‍ണ്ണനെ വീട്ടിലെത്തി സന്ദര്‍ശിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. കര്‍ണ്ണപര്‍വ്വം എന്ന പേരില്‍ ഗുരുസാഗരം ബുക്‌സ് പുറത്തിറക്കിയ തന്റെ ജീവചരിത്രം ബാബു ദിവാകരന് സമ്മാനിച്ച കെ കെ കര്‍ണന്‍ , സ്ഥാനാര്‍ഥിക്ക് വിജയാശംസകള്‍ നേര്‍ന്നു.

ട്വന്റി 20 കുന്നത്തുനാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ദീപക് രാജന്‍, ട്വന്റി 20 സ്റ്റേറ്റ് കമ്മിറ്റി അംഗം ബിജോയ് ഫിലിപ്പോസ്, കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി അംഗം ജോബി വര്‍ഗീസ് എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here