കാര്‍ഷിക മേഖലയിലെ ജല ലഭ്യത ഉറപ്പാക്കുന്നതിനും, ജല സ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി ട്വന്റി20യുടെ നേതൃത്വത്തില്‍ നടത്തിയ കിഴക്കമ്പലം പഞ്ചായത്ത് തോട് നവീകരണം ശ്രദ്ധേയമായി. പ്രധാന തോടുകളുടെ വശങ്ങള് കരിങ്കല്ല് കെട്ടി സംരക്ഷിച്ചു. ഇത്, തോടുകളുടെ വശങ്ങള് മണ്ണിടിഞ്ഞ് സമീപ പ്രദേശങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനും തോടുകളുടെ സംരക്ഷണത്തിനും സഹായകരമായി. രണ്ടുലക്ഷം ടണ്‍ ചെളിയും പായലും നീക്കം ചെയ്താണ് തോടുകളുടെ ഇരുവശങ്ങളും കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിച്ചത്.
തോടുകളുടെ ഇരുവശങ്ങളിലുമായി ഇതുവരെ 7 കിലോമീറ്ററോളം കരിങ്കല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായി. കൃഷിയിടങ്ങളിലേയ്ക്ക് വെള്ളം തിരിച്ചുവിടുന്നതിനുള്ള ചാലുകള്‍ നിര്‍മിക്കുന്നതിനും, മഴവെള്ളം തോടുകളിലേയ്ക്ക് ഒഴുകിയെത്തി വെള്ളക്കെട്ടുകള്‍ ഒഴിവാകുന്നതിനും ഈ പദ്ധതി ഗുണം ചെയ്തു. തോടുകള്‍ക്ക് പുതുജീവന്‍ ലഭിച്ചതോടെ, സമീപ പ്രദേശങ്ങളിലെ കിണറുകള്‍ക്കും പുതുജീവന്‍ ലഭിക്കുകയും, ജലക്ഷാമത്തിന് ശമനം ലഭിക്കുകയും ചെയ്തു. വൃത്തിയായി കെട്ടിയ വശങ്ങള്, തോട്ടിലെ മത്സ്യ സമ്പത്തിനെ പ്രോത്സാഹിപ്പിക്കുകയും, തോടുകളിലേയ്ക്ക് മാലിന്യം തള്ളുന്ന പ്രവണയെ മനശാസ്ത്രപരമായി നേരുടുകയും ചെയ്യുന്നതില്‍ വിജയിച്ചു. ഇതുമൂലം വെള്ളപ്പൊക്കവും അതുമൂലം ഉണ്ടാവുന്ന കൃഷിനാശവും തടയാന്‍ സാധിച്ചു. വീട്ടാവശ്യങ്ങള്‍ക്കും കൃഷി ആവശ്യങ്ങള്‍ക്കും മോട്ടര്‍ ഉപയോഗിച്ചും ചാലുകള്‍ നിര്‍മ്മിച്ചും ജനം ഈ തോടുകളെ ആശ്രയിച്ചു തുടങ്ങി. കേവലം ഒരു കരിങ്കല്‍ ഭിത്തി നിര്‍മാണത്തിലൂടെ തോടുകള്‍ക്ക് സമീപ പ്രദേശങ്ങളിലുള്ള ജനങ്ങളുടെ ജീവിത നിലവാരത്തില്‍ എപ്രകാരം മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് ട്വന്റി20 ഈ പദ്ധതിയിലൂടെ തെളിയിച്ചു.
















