കമ്പനിയുടെ കാര്യത്തില്‍ ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നും, എല്ലാം സുതാര്യമാണെന്നും കിറ്റക്‌സ് ഗാര്‍മെന്റ്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ്. കമ്പനിയുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സെബി പോലുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണ പരിധിയില്‍വരുന്ന സറ്റാറ്റിയൂട്ടറി ഓഡിറ്റേഴ്‌സ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയമപരവും സുതാര്യവുമാണെന്ന് കമ്പനിയുടെ ട്രാന്‍സാക്ഷനുകള്‍ ഓഡിറ്റ് ചെയ്ത് സര്‍ട്ടിഫൈ ചെയ്യണം. അതുകൊണ്ടാണ് കമ്പനിയെ സംബന്ധിച്ച് ബാലന്‍സ് ഷീറ്റ് വയബിള്‍ ആണെന്ന് ഒരു തേര്‍ഡ് പാര്‍ട്ടി ഓഡിറ്റര്‍ സര്‍ട്ടിഫൈ ചെയ്തിട്ടുള്ളത്. ലോകത്തിലെതന്നെ അഞ്ചാം സ്ഥാനത്തുള്ള, അത്രയും റെപ്യൂട്ടഡ് ആയിട്ടുള്ള ഒരു ഓഡിറ്ററാണ് കിറ്റക്‌സ് ഗാര്‍മെന്റ്‌സിന്റെ കഴിഞ്ഞ 33 വര്‍ഷത്തെ ഒരു ട്രാന്‍സാക്ഷനിലും തെറ്റായതോ, സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടുള്ളതോ അല്ലായെന്ന് സര്‍ട്ടിഫൈ ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ, കമ്പനിയുടെ ബാലന്‍സ് ഷീറ്റ് പരിശോധിക്കുന്ന, നിയമം അറിയാവുന്ന ഏതൊരു ഉദ്യോഗസ്ഥനും അതില്‍ തെറ്റുകളൊന്നും ഇല്ലെന്ന് മനസ്സിലാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
















