Home Kizhakkambalam കേരളം ഉറ്റുനോക്കുന്ന ഹൈടെക്ക് ബസ്റ്റാന്റ് ഉടന്‍

കേരളം ഉറ്റുനോക്കുന്ന ഹൈടെക്ക് ബസ്റ്റാന്റ് ഉടന്‍

453
0

സെന്‍ട്രലൈസ്ഡ് എ.സി, സൗജന്യ ഭക്ഷണം, ജിം, അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പറഞ്ഞുവരുന്നത് പുതുതായി തുടങ്ങുന്ന ഫൈവ് സറ്റാര്‍ ഹോട്ടലിലെ സൗകര്യമല്ല, മറിച്ച് കിഴക്കമ്പലം പഞ്ചായത്തിനൊപ്പം ഭരണപക്ഷ പാര്‍ട്ടിയായ ട്വന്റി20യുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ഹൈടെക് ബസ്റ്റാന്റിലെ സൗകര്യങ്ങളാണത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ ഏറ്റവും മികച്ച ബസ് സ്റ്റാന്‍ഡായിരിക്കും ഇത്.

ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ബസ് സ്റ്റാന്‍ഡും ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവുമാണ് ട്വന്റി20യുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കുന്നത്. ലോകോത്തര നിലവാരത്തില്‍ ജനങ്ങള്‍ക്കായി എസി സൗകര്യം, അത്യാധുനിക പാര്‍ക്കിങ്, ടൊയ്ലറ്റ് സൗകര്യം, ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള ഹോട്ടല്‍, ഹോട്ടലിന് മുകളില്‍ ജിം എന്നിവ ബസ് സ്റ്റാന്‍ഡില്‍ ഒരുക്കും. യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണം, സ്ത്രീകള്‍ക്ക് സൗജന്യ ജിം പരിശീലനം എന്നിവയും ബസ് സ്റ്റാന്‍ഡില്‍ ഉണ്ടാകും.   രണ്ടുമാസത്തിനകം പൂര്‍ത്തിയാകാനിരിക്കുന്ന കിഴക്കമ്പലത്തിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രം കേരളത്തിന്റെ അഭിമാനകേന്ദ്രമായി മാറും.

വികസനം ട്വന്റി20ക്ക് മുമ്പും ശേഷവും എന്ന് അടയാളപ്പെടുത്തുന്ന വികസനമായിരിക്കും ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിലൂടെ സാധ്യമാകുക. വികസനം ജനങ്ങളുടെ സൗകര്യാര്‍ത്ഥമായിരിക്കണമെന്ന പുതിയ മാതൃക സൃഷ്ടിക്കുകയാണ് ഈ പഞ്ചായത്ത്. പണി ഇഴയാന്‍ കാരണമായത് നാട്ടിലെ സാഹചര്യം മാത്രമാണെന്നും, അഴിമതിയെന്ന ആരോപണം രാഷ്ട്രീയ പ്രചാരണം മാത്രമാണെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു. പക്ഷേ, ഈ മാതൃകാപദ്ധതിയെ പോലും രാഷ്ട്രീയ പോരാട്ടത്തിനായി ഉപയോഗിക്കാന്‍ സിപിഎം ശ്രമിക്കുന്നതിനെ ജനങ്ങള്‍ ചോദ്യചിഹ്നത്തോടെയാണ് കാണുന്നത്. ജനങ്ങള്‍ക്ക് വേണ്ടി, അവരുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള പദ്ധതിയെ തടസ്സപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത് എന്നും ട്വന്റി20 നേതാക്കള്‍ പറയുന്നു. രണ്ടു മാസത്തിനകം പൂര്‍ത്തിയാകുമ്പോള്‍, ഈ ബസ് സ്റ്റാന്‍ഡ് കിഴക്കമ്പലത്ത് തീര്‍ക്കുക സംസ്ഥാനത്തെ ഗ്രാമീണ വികസനത്തിന് പുതിയ മാതൃക കൂടിയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here