Home Kizhakkambalam 30 കോടി പോയ വഴി, കിഴക്കമ്പലം-നെല്ലാട് റോഡ് തകര്‍ന്നു

30 കോടി പോയ വഴി, കിഴക്കമ്പലം-നെല്ലാട് റോഡ് തകര്‍ന്നു

539
0

കിഴക്കമ്പലം: മൂന്ന് മാസം മുമ്പ്,  ഉദ്ഘാടനം നടത്തിയ കിഴക്കമ്പലം-നെല്ലാട് റോഡ് തകര്‍ന്നിരിക്കുകയാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മുപ്പതു കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച റോഡാണ് ഉദ്ഘാടനത്തിന് പിന്നാലെ തകര്‍ന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തപ്പോള്‍, സ്ഥലത്തെ എംഎല്‍എ നേരിട്ട് എത്തിയിരുന്നു. എന്നാല്‍, വെറും മൂന്ന് മാസത്തിനുള്ളില്‍ തന്നെ റോഡിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്ത ഭാഗം തകര്‍ന്നിരിക്കുായാമണ്.

ജനങ്ങള്‍ക്കിടയില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയരുകയാണ്. ഇത്രയും വലിയ തുക ചെലവഴിച്ചിട്ടും, എങ്ങിനെ ഈ റോഡ് ഇത്ര വേഗം തകര്‍ന്നു? ജനങ്ങളുടെ യാത്രാ ദുരിതം തീര്‍ക്കാനാണോ ഇത്തരത്തിലുള്ള നിര്‍മ്മാണങ്ങള്‍, അതോ ചിലരുടെ പോക്കറ്റുകളിലേയ്ക്ക് കോടികള്‍ ഒഴുക്കാനോ? പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡുകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഇതൊരു പതിവായ അസ്വസ്ഥതയാണ്. പക്ഷേ, അതേ പ്രദേശത്ത്, ട്വന്റി20യുടെ നേതൃത്വത്തില്‍ പഞ്ചായത്ത് നിര്‍മ്മിച്ച റോഡുകളിലൂടെയുള്ള യാത്ര നല്‍കുന്നത് വേറിട്ടൊരു അനുഭവമാണ്‌ഴ

കാരണം, ട്വന്റി20 ഒരു കോടി രൂപ മുടക്കിയാല്‍, ഒരു കോടിയുടെ മൂല്യമുള്ള റോഡ് തന്നെയായിരിക്കും ജനങ്ങള്‍ക്ക് ലഭിക്കുക. മികവുറ്റ സൗകര്യങ്ങളോടും, ദീര്‍ഘകാല ഗുണനിലവാരത്തോടും കൂടിയ മികച്ച റോഡുകള്‍.

അതേസമയം, പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ക്ക് എന്തുകൊണ്ടാണ് കോടികള്‍ ചെലവഴിച്ചിട്ടും ഇത്തരം അവസ്ഥ വരുന്നത് ? ഇൗ വ്യത്യാസം മനസ്സിലാക്കാന്‍ ഒരു ഉദ്ദാഹരണം പറയാം. ഒരു കോടിയാണ് റോഡിന്റെ നിര്‍മ്മാണത്തുക എന്ന് കരുതുക. കരാറുകാരന്‍ പരമാവധി ലാഭം ലക്ഷ്യമിട്ടാകും ഒരുകോടിയുടെ റോഡിന് ടെന്‍ഡര്‍ എടുക്കുക, പിന്നെ സബ് കോണ്‍ട്രാക്ടുകള്‍ക്ക് കൈമാറുന്നു, ഇങ്ങനെ പലരും തങ്ങളുടെ ലാഭമെടുത്തശേഷം അവസാനം ശേഷിക്കുന്ന ചെറിയ തുകയ്ക്ക് നിര്‍മ്മാണം നടക്കുന്നു. ഇത്തരം രീതികളാണ് ഇന്ന് റോഡ് തകര്‍ച്ചകളുടെ വാര്‍ത്തയായി മാറുന്നത്.

പട്ടിമറ്റം ജംഗ്ഷനു സമീപത്തുള്ള റോഡിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്ത ഭാഗമാണ് തകര്‍ന്നത്. ഈ ഭാഗത്തുള്ള റോഡ് മുഴുവനായും ഏതു സമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലായതുകൊണ്ട്തന്നെ ഈ ഭാഗത്തുകൂടി സഞ്ചരിക്കാതിരിക്കാന്‍ അടച്ചു കെട്ടിയിട്ടുണ്ട്. റോഡ് നിര്‍മാണം നടക്കുമ്പോള്‍ തന്നെ ഈ ഭാഗത്ത് കാന നിര്‍മിക്കണമെന്ന കാര്യം പി ഡബ്ല്യുഡി അസി.എക്സിക്യൂട്ടീവ്  എന്‍ജിനിയറെ കണ്ട് പരിസരവാസികള്‍ ധരിപ്പിച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ലെന്ന് പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ ടി.എ. ഇബ്രാഹിം വ്യക്തമാക്കി. റോഡിന്റെ ഉദ്ഘാടനം നടന്നപ്പോഴുണ്ടായിരുന്ന PWD ഉദ്യോഗസ്ഥരെല്ലാം ഇപ്പോള്‍ സ്ഥലം മാറിപ്പോയിരിക്കുന്നു. പട്ടിമറ്റം എരുമപ്പാറ ഭാഗത്ത് എച്ച്പി പമ്പിനോട് ചേര്‍ന്ന് റോഡിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്യാത്തതും കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

ജനങ്ങളുടെ യാത്രാ ദുരിതം അവസാനിപ്പിക്കാനാണോ, അതോ കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് ഉദ്ഘാടനം നടത്താനാണോ ഇത്തരം റോഡുകള്‍ നിര്‍മിക്കുന്നത് എന്ന ചോദ്യം മാത്രമാണ് ബാക്കി?. മൂന്നു മാസം പോലും നിലനില്‍ക്കാതെ തകര്‍ന്നുപോകുന്ന റോഡുകള്‍ക്ക് പിന്നില്‍, ആരുടെ ഉത്തരവാദിത്വമാണ്?

LEAVE A REPLY

Please enter your comment!
Please enter your name here