Home Election News കുന്നത്തുനാട് പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തി ബാബു ദിവാകരന്‍

കുന്നത്തുനാട് പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തി ബാബു ദിവാകരന്‍

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ നയിക്കുന്ന തെരഞ്ഞെടുപ്പ് പര്യടനം കുന്നത്തുനാട് പഞ്ചായത്ത് പള്ളിക്കരയില്‍ ആരംഭിച്ച് വെമ്പള്ളി, പള്ളിമുകള്‍, ചക്കാലമുകള്‍, മനക്കക്കടവ്, വെട്ടികാരമുകള്‍, അത്താണി എന്നീ സ്ഥലങ്ങള്‍ കടന്ന് പട്ടിമറ്റത്ത് അവസാനിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടര്‍മാരും ബാബു ദിവാകരനെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ചക്ക നല്‍കിയും ഷാള്‍ അണിയിച്ചും സ്വീകരിച്ചു. ഇരുചക്ര വാഹനങ്ങളിലടക്കം നിരവധി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തെ പിന്തുടര്‍ന്നു.

ബി.ജെ.പി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുധന്‍, ഒബിസി കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് ശിവാജി ആചാര്യ, ബി.ജെ.പി കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം.എ അയ്യപ്പന്‍, എന്‍.ഡി.എ ഇലക്ഷന്‍ കോര്‍ഡിനേറ്ററും പഞ്ചായത്ത് മെമ്പറുമായ റോയ് ഔസേപ്പ്, ട്വന്റി20 വാര്‍ഡ് സെക്രട്ടറി സുബ്രഹ്‌മണ്യന്‍, മെമ്പര്‍മാരായ രഞ്ജു മോള്‍, ഐഡ ബിനു, അജന, മഞ്ജു ശിവന്‍, രാമകൃഷ്ണന്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍മാരായ പ്രസന്ന ഐ.എന്‍, ലൈജി യോഹന്നാന്‍, വിജി പി.റ്റി, സുരേഷ് സി.റ്റി, ലെവിന്‍ ജോസ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here