കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20- എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ പരസ്യ തിരഞ്ഞെടുപ്പ് പ്രചരണ സമാപനത്തിന് പട്ടിമറ്റവും കോലഞ്ചേരിയും സാക്ഷിയായി. നഗരത്തിൽ ആവേശ തിരയിളക്കി ആയിരക്കണക്കിന് എൻഡിഎ പ്രവർത്തകർ പങ്കെടുത്ത കലാശക്കൊട്ടിന് സ്ഥാനാർഥി ബാബു ദിവാകരന് പുറമെ ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ്, എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ, ട്വന്റി 20 സ്റ്റേറ്റ് കമ്മിറ്റി അംഗം ബിജോയ് ഫിലിപ്പോസ്, ട്വന്റി 20 കുന്നത്തുനാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ദീപക് രാജൻ, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, ബിജെപി എറണാകുളം ജില്ല വൈസ് പ്രസിഡന്റുമാരായ മനോജ് മനക്കേക്കര, സി എം മോഹനൻ, ബിജെപി ഈസ്റ്റ് ജില്ല വൈസ് പ്രസിഡന്റ് പ്രസന്ന വാസുദേവൻ, മഹിളാമോർച്ച ജില്ല പ്രസിഡന്റ് അഡ്വ. ശ്രീജ ലാൽജി, കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് അഭിലാഷ് കെ എസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനു കൊല്ലേത്ത്, സുമേഷ് സോമൻ, സെൽവരാജ്, ഷിജു കിങ്ങിണിമറ്റം, മണ്ഡലം ട്രെഷറർ അജി, ട്വന്റി 20 നിയോജകമണ്ഡലം എക്സിക്യൂട്ടീവ് അംഗം പി പി സനകൻ മറ്റ് പ്രമുഖ നേതാക്കന്മാർ തുടങ്ങിയവർ നേതൃത്വം നൽകി.

ക്രെയ്ൻ ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ പ്രചരണ വാഹനത്തിൽ സ്ഥാനാർഥി ബാബു ദിവാകരനും ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു ജേക്കബും പ്രചരണ ഗാനത്തിന്റെ അകമ്പടിയോടെ പാർട്ടി കൊടി വീശി പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
















