Home Uncategorized പെരുമ്പാവൂരില്‍ നടി ലക്ഷ്മി പ്രിയ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി

പെരുമ്പാവൂരില്‍ നടി ലക്ഷ്മി പ്രിയ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ നടി ലക്ഷ്മി പ്രിയ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. മണ്ഡലത്തെ അടുത്തറിയുന്ന ലക്ഷ്മി പ്രിയ, തിരഞ്ഞെടുപ്പ് വിജയത്തോടെ നാടിന്റെ വികസന സ്വപ്‌നങ്ങളെ കൈപിടിച്ച് ഉയര്‍ത്തുമെന്നതില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ് വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വര്‍ഷമായി തൃക്കാക്കരയില്‍ താമസിച്ചതിലൂടെ ട്വന്റി20യുടെ മോഡല്‍ വികസനത്തെ അടുത്തറിയാന്‍ തനിക്ക് സാധിച്ചിരുന്നതായി ലക്ഷ്മി പ്രിയ പറഞ്ഞു. വോട്ടിനായി ജനങ്ങളെ സമീപിക്കുമ്പോള്‍ ഇതുവരെ നിങ്ങള്‍ നാടിനുവേണ്ടി എന്ത് ചെയ്തുവെന്ന ചോദ്യമുയരും. ഇക്കാര്യത്തില്‍ ട്വന്റി20 വികസനത്തിന്റെ വലിയൊരു മാതൃക തന്നെ തീര്‍ത്തിട്ടുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച വികസന മാതൃകയാണ് കിഴക്കമ്പലം പഞ്ചായത്ത്. ഇതിനൊപ്പംതന്നെ ഭാരതത്തെ ലോക നെറുകയില്‍ എത്തിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം വലിയ പങ്കുവഹിച്ചിട്ടുള്ളതായും നമുക്ക് കാണാം. വികസനത്തിനോട് വിട്ടുവീഴ്ചയില്ലാത്ത ട്വന്റി20യും എന്‍.ഡി.എയും ഒത്തുചേരുമ്പോള്‍ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം സാധിക്കുകയും അതില്‍ ഭാഗമാകാന്‍ സാധിക്കുന്നു എന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here