കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിന് മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ ട്വന്റി20 അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു.

തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ വൈകിയ വേളയിലും ആവേശം ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കുന്ന ട്വന്റി20 പാർട്ടി അംഗങ്ങളും എൻഡിഎ പ്രതിനിധികളും എന്നും ആവേശമാണെന്ന് ബാബു ദിവാകരൻ പറഞ്ഞു. ഞാൻ എങ്ങനെ കുന്നത്തുനാട്ടിൽ സ്ഥാനാർഥി ആയി എന്നത് അടക്കമുള്ളത് ഏവർക്കും അറിവുള്ളതാണ്. ഇത് അധികാരത്തിനായുള്ള പോരാട്ടമല്ല. മറിച്ച്, ട്വന്റി20യുടെയും എൻഡിഎയുടെയും വികസന കാഴ്ചപ്പാടുകൾ ഇടത് – വലത് അഴിമതി ഭരണത്തിൽ നശിച്ചുപോകാതെ പൂർത്തിയാക്കുന്നതിനുള്ള പോരാട്ടമാണ് നാം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗമത്തിൽ മഴുവന്നൂരിലേ ട്വന്റി20 പാർട്ടി നേതാക്കളും അംഗങ്ങളും എൻഡിഎ പ്രതിനിധികളും പങ്കെടുത്തു.















