മഴുവന്നൂരിലും പരിസര പ്രദേശങ്ങളിലും സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ച് എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർത്തി ബാബു ദിവാകരൻ. മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സന്ദർശിച്ച അദ്ദേഹം പ്രാർത്ഥനയിൽ മുഴുകി. തുടർന്ന് പള്ളി വികാരി ഫാ. ഷിബു പോളിന്റെ അനുഗ്രഹം തേടിയ ശേഷമാണ് മടങ്ങിയത്.

എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ, ബിജെപി മണ്ഡലം സെക്രട്ടറി സുമേഷ് സോമൻ, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, ട്വന്റി 20 കുന്നത്തുനാട് മണ്ഡലം സെക്രട്ടറി ജിന്റോ, ബ്ലോക്ക് മെമ്പർമാരായ ബിൻസി ബൈജു, ബബിത, വാർഡ് മെമ്പർ രാജി, ജി അനിലൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

















