Home Mazhuvannoor മഴുവന്നൂര്‍ എം.സി.എഫ്: ട്വന്റി20യുടെ ഹരിത വികസന മാതൃക

മഴുവന്നൂര്‍ എം.സി.എഫ്: ട്വന്റി20യുടെ ഹരിത വികസന മാതൃക

488
0

ശുചിത്വവും വികസനവും കൈകോര്‍ത്ത് മുന്നേറുന്നൊരു ഗ്രാമപഞ്ചായത്ത്, മഴുവന്നൂരില്‍, ട്വന്റി 20യുടെ നേതൃത്വത്തില്‍ അജൈവ മാലിന്യ സംസ്‌കരണത്തിനായി കേരളത്തിന് മാതൃകയാകുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്) പുതുവേഷത്തില്‍ ഉദഘാടനത്തിനായി ഒരുങ്ങുന്നു.

ശുചിത്വവും വികസനവും കൈകോര്‍ത്ത് മുന്നേറുന്ന ഗ്രാമഭരണത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ് പഞ്ചായത്തിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി. നെല്ലാട്-മുവാറ്റുപുഴ റോഡില്‍ നിന്ന് വെറും ഒരു കിലോമീറ്റര്‍ മാറി, 76 ലക്ഷം രൂപ ചിലവഴിച്ച്  മഴുവന്നൂര്‍ പഞ്ചായത്തിലെ 38 ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കായി ഈ ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള എംസിഎഫ് വെറും മാലിന്യ ശേഖരണ കേന്ദ്രം മാത്രമല്ല, ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് അഭിമാനത്തോടെ ജോലി ചെയ്യാന്‍ കഴിയുന്ന ഒരു തൊഴിലിടം കൂടിയാണത്. ആധുനിക യന്ത്രങ്ങള്‍, അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍, ശുചിമുറികള്‍, വിശ്രമ മുറികള്‍, പാര്‍ക്കിങ് സൗകര്യം, അടുക്കള എന്നിങ്ങനെ ഒരു മികച്ച തൊഴിലിടത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ മറ്റ് പഞ്ചായത്തുകള്‍ക്ക് പോലും അവകാശപ്പെടാന്‍ കഴിയാത്ത നൂതന സൗകര്യങ്ങളോടെയാണ് മഴുവന്നൂരിലെ എംസിഎഫ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഒരുങ്ങുന്നത്. വലിയ വാഹനങ്ങള്‍ക്കുവരെ സുഗമമായി പ്രവേശിക്കാവുന്ന ടൈല്‍ വിരിച്ച റോഡുകള്‍ ഒരു മാതൃകാ പദ്ധതിയുടെ അടയാളമാണ്.

മഴുവന്നൂരിലെ ഈ മോഡല്‍ എംസിഎഫ്, മറ്റു പഞ്ചായത്തുകള്‍ക്ക് മാതൃകയാകുന്ന ഒരു വികസന കാഴ്ചപ്പാടു കൂടിയാണ്. പരിസ്ഥിതി സൗഹൃദവും, തൊഴില്‍ സൗഹൃദവുമായ ഒരു പുതിയ കാലഘട്ടത്തിന് ട്വന്റി 20 തുടക്കമിടുന്നു.. ”വികസനം ജനങ്ങളുടെ ജീവിതത്തില്‍ നേരിട്ടു പ്രതിഫലിക്കണം” എന്നതാണ് ട്വന്റി20 വീണ്ടും തെളിയിക്കുന്നത്. മഴുവന്നൂരിന്റെ വളര്‍ച്ച ഇനി കേരളത്തിന്റെ അഭിമാനമാകുന്ന കാലം വിദൂരമല്ല

LEAVE A REPLY

Please enter your comment!
Please enter your name here