ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങൾ പോലെ തന്നെ മനുഷ്യജീവിതത്തിന് അത്യാവശ്യമാണ് ശുദ്ധജലം. എന്നാൽ, പതിറ്റാണ്ടുകളായി മഴുവന്നൂർ പഞ്ചായത്തിലെ നാലാം വാർഡിലെ ജനങ്ങൾക്ക് അത് ലഭിക്കണമെന്നത് വെറും സ്വപ്നമായിരുന്നു. ഇടയ്ക്കിടെ മാത്രം വാട്ടർ അതോറിറ്റിയുടെ പൈപ്പിലൂടെ ലഭിക്കുന്ന ക്ലോറിന്‍ വെള്ളമാണ് ഇവരുടെ ആശ്രയം. എന്നാൽ അത് പോലും സ്ഥിരതയോടെ ലഭ്യമാകാത്തതിനാൽ കുടിവെള്ളം എന്നത് ഇവിടത്തെ ജനങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങളുടെ പട്ടികയിൽ തന്നെ ഒന്നാമതെത്തിയിരുന്നു.
രാഷ്ട്രീയ താൽപര്യങ്ങളും ഭരണത്തിന്റെ അനാസ്ഥയും ചേർന്നപ്പോൾ കുടിവെള്ള പദ്ധതികൾ വഴിതെറ്റി. ജനങ്ങൾ വർഷങ്ങളോളം കാത്തിരിപ്പിന്റെയും ദുരിതത്തിന്റെയും വലയിലായിരുന്നു. എന്നാൽ ഒടുവിൽ, ജനങ്ങൾ പോളിങ് ബൂത്തിലൂടെ ശക്തമായ മറുപടി നൽകി. അധികാരം ജനങ്ങളിലേയ്ക്ക് തിരികെ കൊണ്ടുവരാൻ, പഞ്ചായത്ത് ഭരണത്തിന്റെ ചുമതല ട്വന്റി20യ്ക്ക് കൈമാറി.
പഞ്ചായത്ത് ഭരണത്തിൽ എത്തിയ ശേഷമാണ് ട്വന്റി20 ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ നടപടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന കൂറ്റൻ കുടിവെള്ള ടാങ്ക് മഴുവന്നൂർ നാലാം വാർഡിൽ നിർമ്മിച്ചത്.
ടാങ്ക് നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ, വെള്ള വിതരണ സംവിധാനത്തിനായുള്ള അവസാനഘട്ട ജോലികളും പുരോഗമിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ ഈ പദ്ധതി മുഴുവൻ പ്രവർത്തനസജ്ജമാകുമെന്ന് ട്വന്റി20 ഉറപ്പുനൽകുന്നു. പദ്ധതി പൂര്‍ത്തിയാകുന്ന നാളിൽ, വർഷങ്ങളായി കുടിവെള്ളത്തിനായി കഷ്ടപ്പെട്ടിരുന്ന നൂറുകണക്കിന് കുടുംബങ്ങൾക്കും അവരുടെ കുട്ടികൾക്കും ആശ്വാസമേകാൻ ട്വന്റി 20 ക്ക് സാധ്യമാകുമെന്നു മഴുവന്നൂർ ഗ്രാമ നിവാസി പറയുന്നു.
ജനങ്ങൾ ട്വന്റി 20 യെ ഏൽപ്പിച്ച വിശ്വാസം നഷ്ടപ്പെടുത്താതെ, പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം നൽകുന്ന രാഷ്ട്രീയമാണ് ട്വന്റി20യുടെ വഴി എന്ന് കുടിവെള്ള പദ്ധതിയുടെ വിജയകരമായ നടപ്പാക്കൽ തെളിയിക്കുന്നു. വികസനപാതയിൽ ഇനിയും ജനങ്ങളോടൊപ്പം തുടരാമെന്ന ആത്മവിശ്വാസം മഴുവന്നൂരിലെ ജനങ്ങൾക്ക് ഈ പദ്ധതി നൽകി
















