Home Top News ആധുനിക ടോയ്ലറ്റ് സൗകര്യം

ആധുനിക ടോയ്ലറ്റ് സൗകര്യം

62
0

അടുത്ത് തന്നെ പണി പൂര്‍ത്തിയാകുന്ന കിഴക്കമ്പലത്തെ ആധുനിക സൗകര്യങ്ങളോട് കൂടിയ മാതൃകാ ബസ് സ്റ്റാന്‍ഡ് പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലെ മറ്റൊരു നാഴികക്കല്ലാവുകയാണ്. ഈ ബസ് സ്റ്റാന്‍ഡിലെ സുപ്രധാന സവിശേഷതകളില്‍ ഒന്നാണ് യാത്രക്കാര്‍ക്കായി ഒരുക്കുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള ഹൈജീനിക് ശുചിമുറി സൗകര്യം. പൊതുസ്ഥലങ്ങളില്‍ രോഗവ്യാപനം തടയുന്നതില്‍ ശുചിമുറികള്‍ വലിയ പങ്ക് വഹിക്കുന്നു. യാത്രാവേളയില്‍ വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം യാത്രക്കാര്‍ക്ക് ലഭിക്കേണ്ടതുണ്ട്. ഈ ആശയങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് ശുചിത്വം നിലനിര്‍ത്തിക്കൊണ്ടുള്ള ഹൈടെക്ക് ശുചിമുറി ബസ് സ്റ്റാന്റില്‍ ഒരുങ്ങുന്നത്.

സാധാരണ പല സ്ഥലങ്ങളിലും പൊതു ശൗചാലയങ്ങളുണ്ടെങ്കിലും വൃത്തിഹീനമായ അന്തരീക്ഷവും ശുചിത്വമില്ലായ്മയും മുലം ഈ ശുചിമുറികള്‍ ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യമാണുള്ളത്. ആധുനിക ശുചിമുറി ഒരുക്കുകവഴി ഈ അവസ്ഥയ്ക്ക് ഒരു മാറ്റം കൊണ്ടുവരുകയാണ് ട്വന്റി20.

കിഴക്കമ്പലം ബസ് സ്റ്റാന്‍ഡില്‍ ഒരുങ്ങുന്ന പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തിട്ടുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും ശുചിമുറികളില്‍ എല്‍.ഇ.ഡി മിറര്‍, സ്മാര്‍ട്ട് സെന്‍സര്‍ സംവിധാനമുള്ള യൂറിനലുകള്‍, ബ്രാന്‍ഡഡ് ടോയ്ലറ്റ് ഉപകരണങ്ങള്‍, പെര്‍ഫ്യൂം ഡിസ്പെന്‍സറുകള്‍ എന്നിവയും ഒരുക്കുന്നുണ്ട്. ശുചിമുറികള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുന്നതിന് മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജരായ ജീവനക്കാരുടെ സേവനവും ലഭ്യമാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ശുചിമുറികള്‍ക്ക് സമാനമായ സേവനങ്ങളാണ് ഇവിടെ സാധാരണക്കാര്‍ക്കായി ഒരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here