Home Election News പൂത്തൃക പഞ്ചായത്ത്‌ പൂത്തൃക ഈസ്റ്റ്‌ എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു.

പൂത്തൃക പഞ്ചായത്ത്‌ പൂത്തൃക ഈസ്റ്റ്‌ എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു.

പൂത്തൃക പഞ്ചായത്ത്‌ പൂത്തൃക ഈസ്റ്റ്‌ എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു. ആർക്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

ട്വന്റി 20യുടെ എൻഡിഎ പ്രവേശനം സംബന്ധിച്ച് ഇടത് വലത് മൂന്നികൾ വ്യാപക പ്രചരണം നടത്തിവരുന്നുണ്ട്. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിലുള്ള ഈ പ്രചരണത്തെ നാം മറികടക്കേണ്ടതുണ്ടെന്ന് ട്വന്റി 20 ജില്ല കോർഡിനേറ്റർ അഡ്വ. ജോർജ് പറഞ്ഞു. അതിനായി ,എൻഡിഎയും ബിജെപിയും നാനാ മതവിഭാഗങ്ങളെ ചേർത്ത് നിർത്തുന്ന രീതിയെ നാം തിരിച്ചറിയണം. മാധ്യമ വാർത്തകൾക്കും പ്രചരണങ്ങൾക്കും അപ്പുറം മറ്റ് മതസ്വരെ ചേർത്ത് നിർത്തുകയാണ് ബിജെപി ചെയ്തിരിക്കുന്നത് എന്നത് എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേദിയിൽ എത്തിയ സ്ഥാനാർഥി ബാബു ദിവാകരനെ എൻഡിഎ പ്രവർത്തകർ ഷാൾ അണിയിച്ച് സ്വീകരിച്ചു. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിനായി നിങ്ങൾ എടുക്കുന്ന അധ്വാനം വെറുതെ ആകില്ലെന്ന് ബാബു ദിവാകരൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഈ പോരാട്ടം നമ്മുടെ വരുന്ന തലമുറക്ക് വേണ്ടിയുള്ളതാണ്. ട്വന്റി 20-എൻഡിഎ കൂട്ടുകെട്ടിനെ കുറിച്ച് വ്യാപകമായി വ്യാജ പ്രചരണം നടത്തുകയാണ് ഇവിടുത്തെ ഇടത്, വലത് മുന്നണികൾ. അധികാര മോഹമില്ലാത്ത, അഴിമതിയിലൂടെ പണം സമാഹരിക്കേണ്ട ആവശ്യമില്ലാത്ത, പിൻവാതിൽ നിയമനങ്ങൾ നടത്തേണ്ട ആവശ്യങ്ങൾ ഇല്ലാത്ത ട്വന്റി 20 ആധ്യക്ഷൻ സാബു ജേക്കബും ലോകരാധ്യക്ഷനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പരസ്പരം കൈ കൊടുത്തത് ഈ നാടിന്റെ വികസനം മാത്രം ലക്ഷ്യമിട്ടാണ്. ഈ കൂട്ടായ്മയെ ആണ് അപവാദ പ്രചരണങ്ങളിലൂടെ ചിലർ തകർക്കാൻ ശ്രമിക്കുന്നത്.

സാബു ജേക്കബിന്റെ സഹജീവി സ്നേഹം അറിയണമെങ്കിൽ മിനിയെ പോലുള്ള നൂറുകണക്കിന് പ്രവർത്തകരുടെ അനുഭവങ്ങൾ നാം അറിയണം. സ്വന്തമായി ഒരു സൗചാലയം നിർമിക്കാൻ പഞ്ചായത്തിൽ കേറി ഇറങ്ങിയ മിനിയെ അന്ന് ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിൽ നിന്നും ആട്ടിയിറക്കി. ആ മിനിയെ അതെ പഞ്ചായത്തിന്റെ അധ്യക്ഷ ആക്കിയ പാർട്ടിയാണ് ട്വന്റി 20.

നാം വിജയത്തോട് അടുക്കുകയാണെന്ന സൂചനകൾ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക്‌ ഇടയിൽ ഞങ്ങൾക്ക് കിട്ടിതുടങ്ങി. അതുകൊണ്ടുതന്നെ ഏത് വിധേനയും നമ്മെ തകർക്കാൻ വ്യാജ പ്രചാരണങ്ങളുമായി അവർ വരും. നാം കരുതിയിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here