കിഴക്കമ്പലം പഞ്ചായത്ത് കാരുകുളത്ത് വാർഡുതല തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ച് എൻഡിഎ. ട്വന്റി 20യുടെ മുതിർന്ന പ്രവർത്തകൻ സുരേന്ദ്രൻ ഷാൾ അണിയിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരനെ സ്വീകരിച്ചു. തുടർന്ന് മറ്റൊരു മുതിർന്ന പ്രവർത്തകനായ വർഗീസ്, സ്ഥാനാർഥിയുടെ ചിഹ്നമായ ചക്ക ബാബു ദിവാകരന് കൈമാറി.

കൺവെൻഷനിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഷെമീർ മുഹമ്മദ്, ട്വന്റി 20 ബോർഡ് അംഗങ്ങളായ വി എസ് കുഞ്ഞു മുഹമ്മദ്, കുര്യൻ ജോൺ, വാർഡ് മെമ്പർ മേരി ഏലിയാസ് എന്നിവർ സന്നിഹിതരായിരുന്നു.















