Home Top News പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയില്‍

കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് 1.15ന് നടക്കുന്ന പരിപാടിക്ക് കൊച്ചി കലൂര്‍ സ്‌റ്റേഡിയം വേദിയാകും.

ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജന പ്രകാരം കേരളത്തില്‍ നിര്‍മിച്ച 23 റോഡുകളുടെ ഉദ്ഘാടനവും അമൃത ഭാരത സ്റ്റേഷന്‍ പദ്ധതിക്കു കീഴില്‍ വികസിപ്പിച്ച ഷൊര്‍ണൂര്‍ ജംക്ഷന്‍, കുറ്റിപ്പുറം, ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. കൂടാതെ 5,500 കോടി രൂപ ചിലവില്‍ ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയില്‍ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിന്‍ പ്ലാന്റിന് തറക്കല്ലിടുന്ന പ്രധാനമന്ത്രി, ഷൊര്‍ണൂര്‍-നിലമ്പൂര്‍ റോഡ് റെയില്‍പാത വൈദ്യുതവല്‍ക്കരണ പദ്ധതിയും രാഷ്ട്രത്തിനു സമര്‍പ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here