അണികളില്‍ ആവേശ തിരയിളക്കി കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ റോഡ്ഷോ. പതിനായിരങ്ങളാണ് കൊച്ചി നഗരവീഥിയില്‍ മോദിജിയെ ഒരു നോക്ക് കാണാന്‍ തടിച്ചു കൂടിയത്. കലൂര്‍ സ്റ്റേഡിയം കവാടത്തിനു മുന്നില്‍ നിന്നുമായിരുന്നു മോദിജിയുടെ റോഡ് ഷോ ആരംഭിച്ചത്.
തങ്ങളുടെ പ്രിയംകരനായ നേതാവ് കടുത്ത ചൂടും വെയിലും അവഗണിച്ച് നിരത്തിലിറങ്ങിയപ്പോള്‍ ‘മോദി മോദി’ വിളിയും ‘ഭാരത് മാതാ കീ ജയ് വിളികളുമായി ജനസാഹരം ഒപ്പം ഒഴുകിയെത്തി. തുറന്ന വാഹനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീ. രാജീവ് ചന്ദ്രശേഖര്‍, ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ് എന്നിവരും ഉണ്ടായിരുന്നു.













