Home Uncategorized അങ്കമാലിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ പ്രോമി കുര്യാക്കോസ്

അങ്കമാലിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ പ്രോമി കുര്യാക്കോസ്

അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി ട്വന്റി20. അങ്കമാലിയില്‍ റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമായ പ്രോമി കുര്യാക്കോസിനെ ട്വന്റി20-എൻ.ഡി.എ സ്ഥാനാർതിയായി ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. ‘വെറുതെയല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രോമി ഒരു താരമായി ഉയരുന്നത്.

കിഴക്കമ്പലം പഞ്ചായത്ത് കേന്ദ്രീകരിച്ച് കഴിഞ്ഞ കാലങ്ങളില്‍ ട്വന്റി20 നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളെ നേരിട്ടറിഞ്ഞാണ് പാര്‍ട്ടിയുമായി അടുക്കുന്നതെന്ന് പ്രോമി മാധ്യമങ്ങളോട് പ്രതികരിച്ചു. കിഴക്കമ്പലത്ത് ഈ രീതിയിലുള്ള വികസനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് എന്റെ നാട്ടില്‍ സമാന വികസനങ്ങള്‍ സാധ്യമാക്കിക്കൂടായെന്ന് താന്‍ ചിന്തിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന എന്‍.ഡി.എയുടെ പിന്തുണകൂടി ട്വന്റി20ക്ക് ലഭിച്ചപ്പോള്‍, നാട്ടിലെ വികസന സാധ്യതയ്ക്കുള്ള സാധ്യത വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here