Home Uncategorized പുത്തൻകുരിശിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ച് ബാബു ദിവാകരൻ

പുത്തൻകുരിശിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ച് ബാബു ദിവാകരൻ

പുത്തൻകുരിശ് ടൗണിലും സമീപ പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. ടൗണിൽ വിവിധയിടങ്ങളിൽ ബാബു ദിവാകരന് ട്വന്റി 20, ബിജെപി പ്രവർത്തകർ സ്വീകരണം നൽകി.

എൻഡിഎ പുത്തൻകുരിശ് കൺവീനർ എം ആർ രാജീവ്‌, ട്വന്റി 20 നിയോജകമണ്ഡലം കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ മത്തായി പി വൈ, പീറ്റർ കെ ജോസഫ് , ട്വന്റി 20 വാർഡ് മെമ്പർമാരായ ദിവ്യ കെ എം, സിജി ബൈജു എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here