Home Election News പുത്തൻകുരിശ് , തിരുവാണിയൂർ പഞ്ചായത്തുകളിൽ പ്രചരണം നടത്തി ബാബു ദിവാകരൻ

പുത്തൻകുരിശ് , തിരുവാണിയൂർ പഞ്ചായത്തുകളിൽ പ്രചരണം നടത്തി ബാബു ദിവാകരൻ

പുത്തൻകുരിശ് , തിരുവാണിയൂർ പഞ്ചായത്തുകളിൽ വ്യാപാര സ്ഥാപനങ്ങളിലും സമീപ പ്രദേശങ്ങളിലെ വീടുകളിലും സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ച്‌ കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. പുത്തൻകുരിശു പഞ്ചായത്തിൽ മുത്തൂറ്റ് ജംഗ്ഷനിൽ ആരംഭിച്ച സന്ദർശനം തിരുവാണിയൂർ പഞ്ചായത്തിലെ പണിക്കരുപടി, ശാസ്താ മുകൾ, പാലച്ചുവട് ,കെൽ , മാമല, മുരിയമംഗലം എന്നീ സ്ഥലങ്ങൾ കടന്ന് വെണ്ണിക്കുളത്ത് അവസാനിച്ചു. വിവിധ സ്ഥലങ്ങളിൽ ബിജെപി, ട്വന്റി 20 പ്രവർത്തകർ സ്ഥാനാർഥിക്ക്‌ സ്വീകരണം നൽകി.

ബിജെപി മണ്ഡലം പ്രസിഡന്റ്‌ അരുൺ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുനിൽ കുമാർ, ജനറൽ സെക്രട്ടറി രാജീവ്‌ , ട്വന്റി 20 പഞ്ചായത്ത്‌ കോർഡിനേറ്റർ ബിജു ടി കെ, ജോളി ജേക്കബ്, വാർഡ് പ്രസിഡന്റ്‌ വിൽസൺ , പഞ്ചായത്ത്‌ കമ്മറ്റി അംഗം ഷാജൻഎന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here