റോഡിന് വീതികൂട്ടിയാലും, മുഴുവന്‍ സ്ഥലവും ഉപയോഗപ്പെടുത്താന്‍ കഴിയാത്ത വിധം റോഡിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റിയിടാത്തതാണ് കേരളത്തിലെ പൊതുരീതി. ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ വീതികൂട്ടിയ റോഡുകളിലെ മുഴുവന്‍ വൈദ്യൂതി പോസ്റ്റുകളും, മറ്റ് തടസങ്ങളും കാലതാമസം ഇല്ലാതെ മാറ്റി സ്ഥാപിച്ചു.
യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഒപ്പം വീതികൂട്ടിയ റോഡിന്റെ മുഴുവന്‍ ഉപയോഗവും സാധ്യമാക്കി. ഈ നിര്‍ണ്ണായക പ്രവൃത്തിയിലൂടെ ഏറ്റെടുത്ത സ്ഥലം പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കി മാറ്റാന്‍ സാധിച്ചു. റോഡിന് തടസ്സമായി നിന്നിരുന്ന പോസ്റ്റുകള്‍ നീക്കം ചെയ്തതോടെ യാത്രാതടസ്സങ്ങള്‍ ഒഴിവാക്കുകയും, യാത്രക്കാരുടെ സുരക്ഷിതത്വം പൂര്‍ണ്ണമായി ഉറപ്പുവരുത്താനും ഈ വികസന മുന്നേറ്റത്തിലൂടെ ട്വന്റി20ക്ക് സാധിച്ചു.
















