Home Election News ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ ; കിറ്റെക്‌സിനെതിരെ റിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജ വാര്‍ത്ത

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ ; കിറ്റെക്‌സിനെതിരെ റിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജ വാര്‍ത്ത

29
0

കിഴക്കമ്പലം : (27.01.2026) കിറ്റെക്‌സ് ഗാര്‍മെന്‍സിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സാബു എം.ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ പതിനായിരത്തില്‍ പരം ആളുകള്‍ ജോലിചെയ്യുന്ന കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ രംഗത്തെ ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ കിറ്റെക്‌സിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ പ്രസിഡന്റായിട്ടുള്ള ട്വന്റി20 പാര്‍ട്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ എന്‍ഡിഎയുടെ ഘടക കക്ഷിയായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വോഷണത്തില്‍ നിന്നും രക്ഷപെടാനായാണ് ട്വന്റി20 പാര്‍ട്ടി എന്‍ഡിഎയുടെ ഘടക കക്ഷിയായതെന്നാണ് റിപ്പോര്‍ട്ടര്‍ ചനല്‍ വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്തത്.

രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെയും, സെബിയുടെയും മേല്‍നോട്ടത്തില്‍ കഴിഞ്ഞ 33 വര്‍ഷമായി കിഴക്കമ്പലത്ത് പ്രവര്‍ത്തിച്ചുവരുന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയായ കിറ്റെക്‌സിന് നാളിതുവരെ നിയമ ലംഘനത്തിന്‍രെ പോരില്‍ യാതൊരു പിഴയോ, നിയമ നടപടികളോ നേരിടേണ്ടി വന്നിട്ടില്ല. നൂറുശതമാനം അമേരിക്കയിലേയ്ക്ക് മാത്രം കയറ്റുമതി നടത്തുന്ന കിറ്റെക്‌സിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് കമ്പനി നിയപ്രകാരം എല്ലാ മൂന്നുമാസം കൂടുമ്പോഴും പ്രസിദ്ധപ്പെടുത്താറുണ്ട്. ജിഎസ്ടി, ഇന്‍കംടാക്‌സ്, ഫോറിന്‍ ട്രേഡ് ഡിപ്പാര്‍ട്ട്‌മെന്റ്, കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് എന്‍ഫോസ്‌മെന്റ് തുടങ്ങിയ വിവിധ ഏജന്‍സികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വേണമെങ്കില്‍ അത് ആവശ്യപ്പെട്ട് നോട്ടീസ് അയക്കുക പതിവ് നടപടി ക്രമമാണ്. നിയമ പ്രകാരം കമ്പനി മാനേജിംഗ് ഡയറക്ടറുടെ പേരില്‍ വരുന്ന നോട്ടീസിന് അതാത് വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് മറുപടി നല്‍കുക. ഇപ്രകാരമുള്ള കത്തിടപാടുകള്‍ പലപ്പോഴും മാനേജിംഗ് ഡയറക്ടര്‍ അറിയാറുപോലുമില്ല. വസ്തുത ഇതായിരിക്കെ വ്യാജ വാര്‍ത്ത ചമച്ച റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിക്ക് പരാതി നല്‍കുമെന്നും, ഒപ്പം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സാബു എം.ജേക്കബ് പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തന വിവരങ്ങള്‍ ചോര്‍ത്തി വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് കൂട്ടുനില്‍ക്കുന്ന കളങ്കിത ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിനും പരാതി നല്‍കുമെന്നും സാബു ജേക്കബ് പറഞ്ഞു.

കിറ്റെക്‌സ് ഗാര്‍മെന്‍സിനെതിരെ വ്യാജ വാര്‍ത്ത ചമയ്ക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവിയെ പ്രേരിപ്പിച്ചത് മുട്ടില്‍ മരം മുറി ഉള്‍പ്പെടെ അനേകം ക്രിമനല്‍ കേസുകളില്‍ പ്രതികളായ റിപ്പോര്‍ട്ടര്‍ ടിവി ഉടമകളെ ജയിലില്‍ നിന്നും പിണറായി സര്‍ക്കാര്‍ മോചിപ്പിച്ചതിന്റെ ഉപകാര സ്മരണയാണെന്ന് കിറ്റെക്‌സ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാങ്കോഫോണ്‍, മുട്ടില്‍ മരം മുറി കേസ്, ഫുട്‌ബോള്‍ ഇതിഹാസം ലേണല്‍ മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞ് കേരളത്തിലെ യുവാക്കളെ വഞ്ചിച്ച ചാനല്‍ ഉടമകളെ പിണറായി വിജയന്‍ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ട്വന്റി20 പാര്‍ട്ടി എന്‍ഡിഎയുടെ ഘടക കക്ഷിയായതോടെ മൂന്നാം വട്ടം അധികാരത്തിലെത്തുക എന്ന പിണറായി വിജയന്റെ സ്വപ്‌നവും, അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താമെന്ന കോണ്‍ഗ്രിന്റെ വിജയ പ്രതീക്ഷയും നടക്കാതെ വരുമെന്ന ആശങ്കയുമാണ് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ കാരണെന്നും സാബു ജേക്കബ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here