സൗത്ത് വാഴക്കുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി എത്തിയ ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ കണ്ണമംഗലം ഇല്ലം സന്ദർശിച്ച് അപ്പുക്കുട്ടൻ തിരുമേനിയിൽ നിന്നും അനുഗ്രഹം വാങ്ങി. ഇല്ലത്തുനിന്നുള്ള പ്രശസ്ത ജ്യോൽസ്യൻ ശങ്കരൻ നമ്പൂതിരി ബാബു ദിവാകരന് വിജയാശംസകൾ നേർന്നു. തുടർന്ന് സമീപ പ്രദേശങ്ങളിൽ ഗൃഹസന്ദർശനം നടത്തിയ സ്ഥാനാർഥി വോട്ട് അഭ്യർത്ഥിച്ച് മടങ്ങി. എൻഡിഎ മണ്ഡലം ജനറൽ സെക്രട്ടറി അനിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി അരുൺ, സംയോജകൻ കെ വി താങ്കരാജ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ ജി മനോജ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.















