കുന്നത്തുനാട് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ പ്രചരണാര്‍ത്ഥം പൂത്തൃക പഞ്ചായത്ത് തമ്മാനിമറ്റത്ത് കുടുംബ സംഗമം നടത്തി എന്‍ഡിഎ. പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

ഈ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ പുതുചരിത്രം രചിക്കുമെന്ന് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഷിജു.
എന്‍ഡിഎയും ട്വന്റി 20യും ഉയര്‍ത്തുന്ന വികസന കാഴ്ചപ്പാടുകളാണ് നാം ചര്‍ച്ച ചെയ്യേണ്ടത്. ട്വന്റി 20 -എന്‍ഡിഎ മുന്നണി നിലവില്‍ വന്നതോടെ എതിരാളികളില്‍ ആശങ്ക ശക്തമായിക്കഴിഞ്ഞു. എപ്രകാരം ഈ മുന്നണി രൂപംകൊണ്ടു എന്ന് പരിശോധിച്ചാല്‍ ട്വന്റി 20യും എന്‍ഡിയും നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ സാമ്യതകളില്‍ നിന്നും നമുക്കത് മനസിലാക്കാം. നാരിശക്തി ബലപെടുത്താന്‍ രണ്ട് നേതൃത്വവും നടപ്പിലാക്കിയ പദ്ധതികള്‍ നമുക്ക് മുന്നില്‍ മാതൃകയായുണ്ട്. ലോക നേതാവായി ആദരിക്കപ്പെടുന്ന ശ്രീ നരേന്ദ്ര മോഡി നമ്മെ നയിക്കുന്ന വികസന പാതയില്‍ ട്വന്റി 20യെ ഒപ്പം ചേര്‍ത്ത് എന്‍ഡിഎ മുന്നണി കുന്നത്തുനാടിനെ വികസനത്തിന്റെ കൊടുമുടിയില്‍ എത്തിക്കുമെന്നും മെയ് അഞ്ചിന് കുന്നത്തുനാട്ടില്‍ സൂര്യന് ഉദിക്കുമ്പോള്‍ എന്‍ഡിഎയുടെ പ്രതിനിധി കുന്നത്തുനാടിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരതേക്ക് വണ്ടി കയറുമെന്ന് നാം ദൃഡപ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ട്വന്റ20 എന്‍.ഡി.എ സഖ്യം ഇവിടെ വിജയിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇവിടുത്തെ ഇടത് മുന്നണികള്‍. ട്വന്റി20യെ തോല്‍പ്പിക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കി അവര്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചു. എന്നിട്ടും ട്വന്റി20ക്ക് മുന്നില്‍ അവര്‍ മുട്ടുമടക്കുകയാണ് ചെയ്തതെന്ന് ട്വന്റി20 സംസ്ഥാന ജനറല്‍ സെക്രട്ടറി അഗസ്റ്റിന് ആന്റണി പറഞ്ഞു. ഇതേ തന്ത്രം വരുന്ന തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടിൽ അവര്‍ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, ഈ വെല്ലുവിളിയെ മറികടക്കാന്‍ 51 ശതമാനം വോട്ട് വിഹിതം ഉറപ്പാക്കുംവിധം വോട്ടര്‍മാര്‍ക്ക് ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

നമ്മൾ ഏറ്റവും ജാഗ്രതെയോടെ ഇരിക്കേണ്ട സമയമാണിത്തന്ന് എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ സദസിനെ ഓർമിപ്പിച്ചു. സ്നേഹത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയം നാം പറയുമ്പോൾ മറുപുറത് വെറുപ്പിന്റെയും വർഗീയതയുടെയും രാഷ്ട്രീയം പറയുന്നവരാണ് ഉള്ളത്.

നാടിന്റെ വികസനത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റി, അധികാരം ഉണ്ടെങ്കിൽ നാടിന് നല്ലത് ചെയ്യാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞു രാഷ്ട്രീയത്തിൽ സജീവമായ പാർട്ടിയാണ് ട്വന്റി 20. ഇതേ സാഹചര്യത്തിൽ ഭാരതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജി ട്വന്റി 20യുടെ വികസന മാതൃകയിൽ ആകൃഷ്ടനായി. നാടിന്റെ വളർച്ച മാത്രം സ്വപ്നം കാണുന്ന രണ്ട് നേതാക്കൾ ഒത്തു ചേർന്നപ്പോഴാണ് ഈ മുന്നണി രൂപപ്പെട്ടത്. അധികാര മോഹമില്ലാത്ത, വികസനത്തിന്റെ രാഷ്ട്രീയം പറയുന്ന എൻഡിഎ മുന്നണിയെ ഈ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിക്കുകവഴി കുന്നത്തുനാട്ടിലേക്ക് വികസനത്തിന്റെ കുത്തൊഴുക്ക് കൊണ്ടുവരാൻ സാധിക്കും. കുന്നത്തുനാട്ടിൽ വിജയിച്ചാലും ഞങ്ങളുടെ സഹായം ലഭിക്കാൻ പോകുന്നില്ലെന്നു ഇടത് വലത് മുന്നണികൾ വാതിക്കുമ്പോൾ അവരോട് നമുക്ക് പറയാനുള്ളത്, ഞങ്ങൾ വിശ്വസിക്കുന്നത് ഈ ഭാരതത്തെ നയിക്കുന്ന മോഡി സർക്കാരിനെയാണ്. കുന്നത്തുനാട്ടിൽ നടപ്പിലാക്കാൻ പോകുന്ന കേന്ദ്ര പദ്ധതികളിലൂടെയാകും നാം ഇടതിനും വലതിനും മറുപടി നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗമത്തിൽ നൂറു കണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്തു.













