കൊച്ചി: വികസന മാതൃകയില്‍ കേരളത്തിന്റെ ഹൃദയമാവുകയാണ് കിഴക്കമ്പലം. സുഗഗമായ ജനസേവനം, വിദേശ നിലവാരം പുലര്‍ത്തുന്ന വികസനം, ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ ഉന്നത നിലവാരം, ജനങ്ങളെ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്ന ജനസമ്പര്‍ക്ക പരിപാടികള്‍, അഴിമതി രഹിത ഭരണ നിര്‍വ്വഹണം, അവശ്യ സാധന വില നിയന്ത്രണം തുടങ്ങി കേരളം ആഗ്രഹിക്കുന്ന വികസന സ്വപ്നങ്ങളുടെ നേര് സാക്ഷ്യമാണ് ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്.
പരമ്പരാഗത ഫ്ളക്സ് ബോര്‍ഡ് രാഷ്ട്രീയത്തില്‍ കുരുങ്ങി അധികാരത്തിന്റെ ലഹരി നുണയാന്‍ ആഗ്രഹിക്കുന്ന ജനപ്രതിനിധികളോട് മുഖം തിരിച്ച ഒരു ജനത, കേരളത്തിന്റെ വികസന സാധ്യതകളുടെ ഉത്തമ ഉദ്ദാഹരണമാക്കി ഒരു നാടിനെ മാറ്റി മറിച്ചതിന്റെ നേര് സാക്ഷ്യമാണത്. വോട്ടുബാങ്കുകളായി അടിച്ചമര്‍ത്തപ്പെട്ട സാധാരണക്കാരായ ജനങ്ങളെ, അടച്ചുറപ്പുള്ള പാര്‍പ്പിടത്തില്‍ അന്തിയുറക്കാന് അധികാര വര്‍ഗത്തിന് മുന്നില്‍ തലകുനിക്കില്ലെന്ന ശക്തമായ തീരുമാനം മുതല്‍, കൃത്രിമ വിലക്കയറ്റത്തെ നേരിടാന്‍ ഒരു പഞ്ചായത്ത് ഭരണത്തിലൂടെ പോലും സാധിക്കുമെന്ന് തെളിയിച്ച നിശ്ചയ ദാര്‍ഢ്യത്തിന്റെ പേരാവുകയാണ് ട്വന്റി20.
സര്‍ക്കാര്‍ സേവനങ്ങള്‍ ഔദാര്യത്തില്‍ നിന്നും അവകാശമായി മാറിയപ്പോള്‍, അവകാശങ്ങളെ സമയ ബന്ധിതമായി ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ ട്വന്റി20 നടത്തിയ ശ്രമങ്ങളില്‍ നേരിട്ട വെല്ലുവിളികള്‍ രാഷ്ട്രീയം പഠനവിധേയമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമാണ്. കാലത്തിനൊത്ത് അടിസ്ഥാന സൗകര്യങ്ങളില്‍ നാം വരുത്തേണ്ട വികസന മുന്നേറ്റങ്ങള്‍, നമ്മെ ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും നേതാക്കന്മാരിലും കൊണ്ടുവരേണ്ട ആവശ്യകത എത്രത്തോളം വലുതാണെന്ന് കേരള രാഷ്ട്രീയം തിരിച്ചറിഞ്ഞു തുടങ്ങിയതും ട്വന്റി20യിലൂടെ തന്നെ.
പരമ്പരാഗത രാഷ്ട്രീയത്തിലെ അധികാര കസേരളിക്കപ്പുറം ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിലാണ് ട്വന്റി20 പ്രാധാന്യം നല്കിപ്പോരുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പരിസര ശുചിത്വം, പരിസ്ഥിതി സംരക്ഷണം തുടങ്ങി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപെടുത്തുന്നതിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നത്. ഇന്നത്തെ കിഴക്കമ്പലം അതിന്റെ നേര് സാക്ഷ്യമാണ്. കാരണം, ”വികസനമാണ് രാഷ്ട്രീയം” എന്നത് ട്വന്റി 20 യുടെ പ്രഖ്യാപന മുദ്രാവാക്യമല്ല, മറിച്ച് ജനങ്ങള്‍ ആ പാര്‍ട്ടിക്ക് നല്കിയ വിശ്വാസത്തിന്റെ പ്രതിഫലനമാണ്.
















