Home Top News ട്വന്റി20യുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി

ട്വന്റി20യുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി

52
0

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും, പഞ്ചായത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാതെ ഇരുട്ടില്‍ കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങള്‍ ഉണ്ടായിരുന്നു. പതിറ്റാണ്ടുകളായി ഭരിച്ച മുന്നണികള്‍ അടിസ്ഥാന ആവശ്യങ്ങളില്‍ പോലും ജനങ്ങളെ അവഗണിച്ചു. ഈ അനാസ്ഥയുടെ ഇരുണ്ട കാലഘട്ടത്തിന് അറുതി വരുത്തി പ്രതീക്ഷയുടെ വെളിച്ചമെത്തിച്ചത് ട്വന്റി20 ഭരണസമിതിയാണ്.

ട്വന്റി20 അധികാരം ഏറ്റെടുത്ത ഉടന്‍, പഞ്ചായത്തില്‍ വൈദ്യുതി കണക്ഷന്‍ ഇല്ലാതിരുന്ന 227 കുടുംബങ്ങളെ കണ്ടെത്തി. പോസ്റ്റ് സ്ഥാപിക്കുന്നതിനും വൈദ്യുതി കണക്ഷന്‍ എത്തിക്കുന്നതിനും അടക്കമുള്ള എല്ലാ സഹായങ്ങളും ട്വന്റി20 മുന്‍കയ്യെടുത്ത് വേഗത്തില്‍ പൂര്‍ത്തിയാക്കി. ഈ ദൃഢനിശ്ചയത്തിന്റെ ഫലമായി, ഇന്ന് ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകള്‍ സമ്പൂര്‍ണ്ണമായി വൈദ്യുതീകരിച്ചു. വാഗ്ദാനങ്ങള്‍ മാത്രം നല്‍കി പ്രതീക്ഷയുടെ വെളിച്ചമണച്ചവര്‍ക്ക് സാധിക്കാതിരുന്ന ഈ അടിസ്ഥാന വികസനം, ട്വന്റി20 യാഥാര്‍ത്ഥ്യമാക്കി. ഇനി ഒരു വീടും ഇരുട്ടിലായിരിക്കില്ല! ട്വന്റി20യുടെ ഈ ദൃഢനിശ്ചയം, ജനങ്ങളോടുള്ള പ്രതിബദ്ധതയുടെപ്രകാശം കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here