Home Live news രാഷ്ട്രീയ പകപോക്കലില്‍ പ്രതിസന്ധിയിലായി നെല്ലാട്-മഴുവന്നൂര്‍ റോഡ്

രാഷ്ട്രീയ പകപോക്കലില്‍ പ്രതിസന്ധിയിലായി നെല്ലാട്-മഴുവന്നൂര്‍ റോഡ്

448
0

വികസന പാതയില്‍ പ്രതീക്ഷ അര്‍പ്പിച്ച് ജനം ട്വന്റി20ക്ക് ഒപ്പം നിന്നപ്പോള്‍ നെല്ലാട്-കാവുംപടി, മഴുവന്നൂര്‍-കടക്കനാട് നിവാസികളുടെ അടിസ്ഥാന യാത്രാ സൗകര്യത്തിനുമേല്‍ പകപോക്കല്‍ നടത്തുകയാണ് കിഴക്കമ്പലത്തിലെ ചില പ്രതിപക്ഷ പാര്‍ട്ടികള്‍. ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവുംപടി മഴുവന്നൂര്‍ റോഡ് ശോചനീയാവസ്ഥയില്‍ തുടര്‍ന്നിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഗതാഗതത്തിനും അടിയന്തിര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അടക്കം പ്രദേശവാസികളുടെ ഏക ആശ്രയമാണ് ഈ റോഡ്. ആയതിനാല്‍, പിഎംജിഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റോഡിന്റെ നിര്‍മ്മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി20 മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ കരാര്‍ വ്യവസ്ഥയിലെ പോരായ്മകളുടെ മറവില്‍ പുകമറ സൃഷ്ടിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ പകപോക്കല്‍ ആരംഭിച്ചതോടെ ജനം വലഞ്ഞു.

ട്വന്റി20 ഭരിക്കുന്ന വാര്‍ഡുകളെ തമ്മില്‍ ബദ്ധിപ്പിക്കുന്ന റോഡ് മോശമായി തുടര്‍ന്നാല്‍ ജനം മറ്റ് പാര്‍ട്ടികളിലേയ്ക്ക് മടങ്ങിയെത്തുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ധാരണ. സ്ഥലം എംഎല്‍എയുടെ നേതൃത്വത്തിലാണ് റോഡ് നവീകരണത്തിന് തടസ്സം സൃഷ്ടിക്കുന്നത് എന്ന വാദം പ്രദേശവാസികളും ഉയര്‍ത്തുന്നു.

ഇലഞ്ഞിക്കാപ്പിള്ളി-മഴുവന്നൂര്‍ അഞ്ചര കിലോമീറ്റര്‍ റോഡ് പൂര്‍ണമായും സഞ്ചാരയോഗ്യം അല്ലാതായിട്ട് മൂന്നു വര്‍ഷത്തോളമായി. റോഡ് നിര്‍മാണത്തിനായി പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം ഫണ്ട് അനുവദിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിഹിതമായ ഒരു കോടി രൂപകൂടി വകയിരുത്തിയാല്‍ റോഡിന്റെ നവീകരണം ആരംഭിക്കാം. എന്നാല്‍ ഈ തുക അനവദിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. ട്വന്റി20 ഭരിക്കുന്ന മൂന്നു വാര്‍ഡുകളെയാണ് ഈ റോഡ് ബന്ധിപ്പിക്കുന്നത്. റോഡിന്റെ നവീകരണം പൂര്‍ത്തിയായാല്‍ ഈ വാര്‍ഡുകളിലെ ജനങ്ങള്‍ തമ്മില്‍ അടുക്കുകയും വികസന കാഴ്ചപ്പാടുകള്‍ പരസ്പരം പങ്കുവെയ്ക്കുകയും ചെയ്യുന്നത് ട്വന്റി20ക്ക് ഊര്‍ജ്ജം പകരുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഭയം. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കിഴക്കമ്പലത്ത് വോട്ട് ചോര്‍ച്ച പ്രതീക്ഷിക്കുന്നതിനാല്‍ റോഡ് നവീകരണത്തിന് സ്ഥലം എം.എല്‍.എ നിഷേധ നിലപാട് തുടരുകയാണ്.

നെല്ലാട് ആറാം വാര്‍ഡിലെ ഒരു പ്രധാന റോഡാണ് കാവുംപടി-മഴുവന്നൂര്‍ റോഡ്. 2018ല്‍ പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ റോഡിന്റെ നവീകരണം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതേ വര്‍ഷംതന്നെ റോഡിന്റെ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി. എന്നാല്‍ അനുവദിച്ച ഫണ്ട്, റോഡ് നവീകരണത്തിന് അപര്യാപ്തമാണെന്ന് വ്യക്തമാക്കി കോണ്‍ട്രാക്ടര്‍മാര്‍ പിന്മാറുകയായിരുന്നു. പദ്ധതി തുക റിവൈസ് ചെയ്യാനുള്ള നടപടി ഉടന്‍ ആരംഭിച്ചെങ്കിലും, അധികൃതര്‍ മനപ്പൂര്‍വ്വം പദ്ധതി വൈകിപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും റോഡിന്റെ നവീകരണത്തില്‍ ഒരു പ്രവര്‍ത്തനവും ഉണ്ടായില്ല. ഏകദേശം 350ഓളം കുടുംബങ്ങളാണ് വിദ്യാഭ്യാസത്തിനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അടക്കം ഈ റോഡിനെ ആശ്രയിക്കുന്നത്. റോഡ് നവീകരണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ഉദ്യോഗ തലത്തില്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചുവെങ്കിലും, സ്ഥലം എംപിയുടെയും എല്‍എല്‍എയുടെയും ഇടപെടല്‍ ഇല്ലാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. വോട്ടില്ലെങ്കില്‍ റോഡില്ലെന്ന നിലപാടാണ് പ്രദേശത്തെ ഇടത്-വലത് നേതാക്കന്മാര്‍ പദ്ധതി തടസ്സപ്പെടുത്തുന്നതിലൂടെ വ്യക്തമാക്കുന്നത്. ഈ ദാര്‍ഷ്ട്യത്തിന് എതിരെ ജനം പോളിങ് ബൂത്തില്‍ പ്രതികരിക്കുക തന്നെ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here