യാക്കോബായ സുറിയാനി പുത്തൻകുരിശ് പാത്രിക്കാ സെന്ററിലെത്തി ശ്രേഷ്ഠ ബസോലിയോസ് ജോസഫ് കാത്തോലിക്കാ ബാവയുടെ അനുഗ്രഹം തേടി ട്വന്റി 20-എൻഡി സ്ഥാനാർഥികളായ ബാബു ദിവാകരൻ (കുന്നത്തുനാട് നിയോജകമണ്ഡലം ), ജിബി അബ്രഹാം (പിറവം നിയോജകമണ്ഡലം ) എന്നിവർ.

ബാവ സ്ഥാനം ഏറ്റതിന്റെ ഒന്നാമത് വാർഷികത്തോട് അനുബന്ധിച്ചാണ് പാത്രിക്കാ സെന്ററിൽ എത്തി സ്ഥാനാർഥികൾ ബാവയെ സന്ദർശിച്ചത്. സ്ഥാനാർഥികൾക്ക് ഒപ്പം ട്വന്റി 20 ചെയർമാൻ ബോബി ജേക്കബ്, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ അനുഗമിച്ചു.















