കൊരട്ടി: ചാലക്കുടി നിയോജകമണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് പുതിയ ചൈതന്യം നൽകി ട്വന്റി20 പാർട്ടിയുടെ കൊരട്ടി പഞ്ചായത്ത് കൺവെൻഷനും പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനവും ഒരുമിച്ച് നടന്നു.
കൊരട്ടി പഞ്ചായത്ത് കോ-ഓർഡിനേറ്റർ തോമസ് പൊട്ടയ്ക്ക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബോണി വെളിയത്ത് യോഗത്തിന് അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ഡി. വർഗീസ്,നാരായണൻ ആറങ്ങാട്ടി, ശ്രീനിവാസൻ, മാത്യൂസ് പാപ്പി, അഡ്വ. ഹരികൃഷ്ണൻ, ബൈജു വി.വി, സ്മിഷ ഫ്രീജോ, ബീന ജോൺസൺ,ആനി ജോസഫ്, ആനി വർഗീസ് , അശോകൻ കെ.എൻ, അഗസ്റ്റിൻ, ബാബു കെ.ബി, സോളമൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
പൊതുജന പ്രശ്നങ്ങൾക്ക് സമഗ്രപരിഹാരങ്ങൾ ഉന്നയിക്കുകയും സ്ഥാനാർത്ഥികളുടെ പട്ടിക ഉടൻ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പാർട്ടി നേതൃത്വം യോഗത്തിൽ വ്യക്തമാക്കി. പഞ്ചായത്ത് മുഴുവനായി ഊർജസ്വലമായ പ്രവർത്തനം തുടങ്ങുമെന്ന് നേതൃത്വം യോഗത്തിൽ ഉറപ്പ് നൽകി
















