Home Election News എറണാകുളത്ത് പകുതിയിലേറെ സീറ്റുകള്‍ എന്‍.ഡി.എ നേടും: സാബു ജേക്കബ്‌

എറണാകുളത്ത് പകുതിയിലേറെ സീറ്റുകള്‍ എന്‍.ഡി.എ നേടും: സാബു ജേക്കബ്‌

എറണാകുളം ജില്ലയില്‍ പകുതിയിലേറെ സീറ്റുകളില്‍ ട്വന്റി20-എന്‍.ഡി.എ സഖ്യം വിജയിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. കുന്നത്തുനാട് നിയോജകമണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്വന്റി20യും എന്‍.ഡി.എയും കൈകോര്‍ത്തപ്പോള്‍ എറണാകുളം ജില്ലയിലെ സാഹചര്യം മാറി. ജില്ലയിലെ മുഴുവന്‍ സീറ്റുകളും സ്വന്തമാക്കുമെന്ന ചിന്തയില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ജില്ലയിലെ ഏതെങ്കിലും സീറ്റ് കിട്ടുമോയെന്ന ആശയക്കുഴപ്പത്തിലാണ്. വരും ദിവസങ്ങളില്‍ ജില്ലയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വീണ്ടും മാറും. അങ്ങനെവരുമ്പോള്‍ എറണാകുളം ജില്ലയില്‍ പകുതിയില്‍ അധികം സീറ്റുകളില്‍ എന്‍.ഡി.എ വിജയിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here