മഴുവന്നൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഇന്ന് രാത്രി സമയത്തും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്നതിന് പിന്നില്‍ ട്വന്റി20-യുടെ ഇടപെടലുകളാണ് എന്ന് നാട്ടുകാര്‍ പറയുന്നു.
‘ആര്‍മിയില്‍ നിന്നും റിട്ടയേര്‍ഡ് ആയ കാലത്ത് വാങ്ങി വെച്ച ഒരു ലൈറ്റ് ഇന്നും എന്റെ വീട്ടിലുണ്ട്. റോഡിലൂടെ നടക്കുമ്പോള്‍ വെളിച്ചമില്ലാത്ത ദുരവസ്ഥ അനുഭവിച്ചപ്പോഴാണ് കോണ്‍ഗ്രസ്, സിപിഎം അംഗങ്ങളോട് ലൈറ്റ് ഫിറ്റ് ചെയ്യാന്‍ അപേക്ഷിച്ചത്. എന്നാല്‍ അവര്‍ തയ്യാറായില്ല. പിന്നീട് ട്വന്റി20 വന്ന് ‘ലൈറ്റ് ചലഞ്ച്’ വഴി ഇന്ന് ഗ്രാമം മുഴുവന്‍ നല്ല ലൈറ്റുകള്‍ ഒരുക്കി തന്നു. അതിനാല്‍ തന്നെയാണ് ഞാന്‍ പ്രത്യേകിച്ച് ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്,’ എന്ന് വാര്‍ഡിലെ റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥന് തന്റെ അനുഭവം പങ്കുവച്ചു.
മുന്‍കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ വീടുകളുടെയും അനുയായികളുടെ വീടുകളുടെയും മുന്നില്‍ മാത്രം ലൈറ്റ് സ്ഥാപിച്ചിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.
‘പഞ്ചായത്ത് പരിസരത്തും ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളുടെ മുമ്പിലും മാത്രം ലൈറ്റുകള്‍ ഉണ്ടായിരുന്നു. പൊതുവായ പോസ്റ്റുകളില്‍ വെളിച്ചം ലഭിക്കാത്ത അവസ്ഥയായിരുന്നു,‘ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് മഴുവന്നൂര്‍ പഞ്ചായത്തിലെ ഏത് ഭാഗത്തേക്കു പോയാലും ഓരോ പോസ്റ്റിലും ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രി സമയത്ത് പോലും പേടിയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്നുവെന്ന് നാട്ടുകാര്‍ സന്തോഷം പങ്കുവയ്ക്കുന്നു.
‘നാട്ടുകാര്‍ക്ക് നല്കിയ ഈ വലിയ ആശ്വാസത്തിന് ട്വന്റി20-യോട് നന്ദിയുണ്ട്,’ റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥന് പ്രതികരിച്ചു.
















