തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഴുവന്നൂര്‍ പഞ്ചായത്തിലെ 21 വാര്‍ഡുകള്‍, വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ 3 ഡിവിഷനുകളടക്കം 24 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി20. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ട്വന്റി20 മഴുവന്നൂരില്‍ പ്രചരണവും ആരംഭിച്ചു. ട്വന്റി20യുടെ സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷവും സ്ത്രീകളാണ് എന്നതും പ്രത്യേകതയാണ്.
ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ സൗമ്യ മോഹന്‍ (റബ്ബര്‍ പാര്‍ക്ക് ഡിവിഷന്), ബബിത എല്‍ദോ (ഐരാപുരം ഡിവിഷന്), ബിന്‍സി ബൈജു (മഴുവന്നൂര്‍ ഡിവിഷന്) എന്നിവരാണ് ട്വന്റി20യുടെ സാരഥികള്‍. വാര്‍ഡ് തലത്തില്‍ സ്വാതി രമ്യദേവ് (വളയന്‍ചിറങ്ങര-1), സജിത എല്‍ദോ (കുഴൂര്‍-2), ലാലി വര്‍ഗീസ് (മണ്ണൂര്‍-3), എല്‍ദോ പി.കെ (തൃക്കളത്തൂര്‍-4), ലിസി ജോസഫ് (വിട്ടൂര്-5), ജില്ലി രാജു (നെല്ലാട്-6), വിജയകുമാരി എം.ജി (ചെറുനെല്ലാട്-7), ഷൈനി റെജി (കുന്നക്കുരുടി-8), മെറിന് പൗലോസ് (ഐരാപുരം-9), ആര്യ ഇ.എസ് (എടത്താക്കര-10), സുജ എ.എം (കമര്‍ത-11), കൊച്ചുമോള് മാത്യു (കിളികുളം-12), ഡില്‍ന ബേസില്‍ (കുറ്റിപ്പിള്ളി-13), ജെറിന് ജോര്‍ജ് (മംഗലത്തുനട-14), കെ.സി ജയചന്ദ്രന് (മഴുവന്നൂര്‍ -15), ബിബിന്‍ കെ.ജി (കടയ്ക്കനാട്-16), ലിയ ബെന്നി (ഏഴിപ്രം-17), നീതു പി. ജോര്‍ജ് (തട്ടാമുകള്‍-18), രമ്യ ഗോകുല്‍ (ബ്ലാന്തേവര്‍-19), രാജി സനീഷ് (വലമ്പൂര്‍-20), ഷൈനി കൃഷ്ണദാസ് (ചീനിക്കുഴി-21) എന്നിവരാണ് ട്വന്റി20യുടെ കരുത്തരായ പോരാളികള്‍.
വന്‍ ഭൂരിപക്ഷത്തോടെയുള്ള തുടര്‍ഭരണം ലക്ഷ്യമിട്ടാണ് ട്വന്റി20 തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. പൂര്‍ത്തിയാക്കിയ കോടിക്കണക്കിന് രൂപയുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് ട്വന്റി20യുടെ പ്രചരണ ആയുധം. നേതൃപാഠവമുള്ള വനിതകളെ ഭരണ നിര്‍വ്വഹണത്തിന്റെ മുന്‍നിരയിലേയ്ക്ക് കൊണ്ടുവരുക എന്ന ലക്ഷ്യവും സ്ഥാനാര്‍ത്ഥികളിലെ വനിതാ പ്രാതിനിധ്യത്തിലൂടെ ട്വന്റി20 ലക്ഷ്യമിടുന്നു.
സ്ഥാനാര്‍ത്ഥികളെ മുന്‍കൂട്ടി പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വന്റി20യുടെ രാഷ്ട്രീയ നീക്കത്തെ പ്രതിരോധിക്കാന്‍ വഴിതേടുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പിനെ കച്ചവടമാക്കിയ ഇക്കൂട്ടര്‍, സ്ഥാനാര്‍ത്ഥികളെ വിലക്കെടുക്കുന്നതിലും വില്‍ക്കുന്നതിലുമുള്ള തിരക്കിലാണ്. തോല്‍വിയുടെ ആഘാതം കുറയ്ക്കാനായി മോഹന വാഗ്ദാനങ്ങള്‍ നല്കി ട്വന്റി20 പാര്‍ട്ടി പ്രവര്‍ത്തകരെ ചാക്കിട്ട് പിടിക്കാനുള്ള പ്രതിപക്ഷ നീക്കവും ശക്തമാണ്.
തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രചരണം പൂര്‍ത്തിയാക്കുകയാണ് ട്വന്റി20യുടെ ലക്ഷ്യം. തീയതി പ്രഖ്യാപിക്കുന്ന നാള് മുതല്‍ ഭൂരിപക്ഷം കുത്തനെ ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാകും പാര്‍ട്ടി ലക്ഷ്യമിടുക. ട്വന്റി20യുടെ സത്ഭരണം ആവര്‍ത്തിക്കാന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയില്ലെന്ന വിശ്വാസത്തില്‍ പാര്‍ട്ടിക്ക് പിന്തുണയുമായി ജനങ്ങളും ഒപ്പമുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ അക്രമത്തിനും അഴിമതിക്കും കുടപിടിക്കുന്ന പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ ജനപിന്തുണയോടെ വാര്‍ഡ് തലത്തില്‍ തുടച്ചുനീക്കാനും ട്വന്റി20 ലക്ഷ്യമിടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് പുതിയൊരു രാഷ്ട്രീയ ദിശാബോധം നല്‍കുകയാണ് ട്വന്റി20യുടെ ലക്ഷ്യം. വിലക്കയറ്റം ബാധിക്കാത്ത, പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെടാത്ത, തൊഴില്‍, കാര്‍ഷിക, വിദ്യാഭ്യാസ രംഗങ്ങളില്‍ സ്വയംപര്യാപ്തത ആര്‍ജിച്ച ഒരു ജനതയെ വാര്‍ത്തെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ശേഷവും പാര്‍ട്ടി തുടരുമെന്ന് ട്വന്റി20 വ്യക്തമാക്കുന്നു.
















