‘വിദ്യ’ എന്നത് വെറുമൊരു ‘അഭ്യാസം’ എന്നതിനും അപ്പുറം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ശാസ്ത്ര ബോധമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് അനിവാര്യമാണെന്ന ബോധ്യത്തോടെയാണ് വിദ്യാഭ്യാസ മേഖലയില്‍ ട്വന്റി20യും കിഴക്കമ്പലം ഗ്രാമപഞ്ചായത്തും ഇടപെട്ടുപോരുന്നത്. പ്രാഥമിക വിദ്യാഭ്യാസം അംഗനവാടികളില്‍ നിന്ന് ആരംഭിച്ച് ഉന്നത വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന് മുതല്‍കൂട്ടാകുവാര്‍ ഓരോ വിദ്യാര്‍ത്ഥിയെയും പ്രാപ്തമാക്കുകയാണ് ട്വന്റി20.
കിഴക്കമ്പലം പഞ്ചായത്തില്‍ ശോചനീയാവസ്ഥയില്‍ എത്തിനിന്ന നാല്‍പതോളം അങ്കണവാടികളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടാണ് ക്രിയാത്മകമായ വിദ്യാഭ്യാസ പദ്ധതിക്ക് ട്വന്റി20 തുടക്കം കുറിച്ചത്. പ്രത്യേകം തയ്യാറാക്കിയ കളിസ്ഥലങ്ങള്‍, ഗുണമേന്മയും പോഷക സമൃദ്ധവുമായ ഭക്ഷണം, കുട്ടികളെ പരിപാലിക്കുന്നതിനായി പരിശീലനം ലഭിച്ച കെയര്‍ ടേക്കര്‍മാര്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യം എന്നിവ പുതിയ ഹൈടെക്ക് അംഗനവാടികളുടെ പ്രത്യേകതകളാണ്. കിന്‍ഡര്‍ ഗാര്‍ഡന്‍ മോഡലിലാണ് പഞ്ചായത്തിന് കീഴില്‍ ഹൈടെക് അങ്കണവാടികള്‍ ഒരുക്കിയിരിക്കുന്നത്.
പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് സര്‍ക്കാര്‍ സ്‌കൂളുകളെ ആധുനിക നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയത് ട്വന്റി20യുടെ ദീര്‍ഘവീക്ഷണത്തിന്റെ മറ്റൊരു ഉദ്ദാഹരണം കൂടിയാണ്. സാധാരണക്കാരുടെ മക്കള്‍ക്കും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ട്. വിലങ്ങ്, മലയിടംതുരുത്ത്, കിഴക്കമ്പലം എന്നീ സര്‍ക്കാര്‍ സ്‌കൂളുകളിലെ 900 കുട്ടികള്‍ക്കാണ് പദ്ധതിയുടെ സേവനം ലഭിച്ചത്.
ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി പഞ്ചായത്തിന് കീഴിലെ സര്‍ക്കാര്‍ സ്‌കൂളുകളായ ഗവണ്‍മെന്റ് സ്‌കൂള്‍, കുമ്മനോട് സ്‌കൂള്‍, ഊരക്കാട് സ്‌കൂള്‍, പഴങ്ങനാട് സ്‌കൂള്‍ എന്നീ വിദ്യാലയങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്‌കൂള്‍ ബസുകള്‍ ട്വന്റി20 കൈമാറി. ഇതിലൂടെ, പൊതുഗതാഗതത്തെ ആശ്രയിക്കാതെ, തികച്ചും സൗജന്യമായി സൗകര്യപ്രദമായ യാത്ര കുട്ടികള്‍ക്കായി ഒരുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ട് വിദ്യാഭ്യാസത്തിന് വിലങ്ങുതടിയാകരുതെന്ന ട്വന്റി20യുടെ അടിയുറച്ച തീരുമാനം, നിരവധി കുട്ടികളുടെ ഭാവിയെ സുരക്ഷിതമാക്കാന്‍ സഹായിച്ചു. വിവിധ സ്‌കൂളുകള്‍ക്ക് ഹൈടെക്ക് കമ്പ്യൂട്ടര്‍ ലാബുകള്‍, മികച്ച ബ്രാന്‍ഡുകളുടെ പഠനോപകരണ വിതരണം, പരീക്ഷയില്‍ മികച്ച വിജയം കാഴ്ചവയ്ക്കുന്ന കുട്ടികള്‍ക്ക് ഗോള്‍ഡ് മെഡല്‍ തുടങ്ങി പ്രാഥമിക വിദ്യാഭ്യാസത്തിന് കെട്ടുറപ്പുള്ള അടിത്തറ പാകുന്നതിനും ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹനാകുംവിധം വിദ്യാര്‍ത്ഥിയുടെ ഭാവി കെട്ടിപ്പെടുക്കുന്നതിനും പഞ്ചായത്തും ട്വന്റി20യും ജനങ്ങളോടൊപ്പം തുടരുന്നു. ജനസേവന പാതയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ചിന്തിക്കാന്‍ സാധിക്കുന്നതിനും അപ്പുറത്താണ് ഇത്തരത്തില്‍ ഓരോ മേഖലയിലും ട്വന്റി20 നടത്തുന്ന ഇടപെടലുകള്‍.
















