ട്വന്റി20 ഭരണസമിതിയുടെ കൈകളില്‍ വികസന കാഴ്ചപ്പാടുകള്‍ സുരക്ഷിതമാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാര്‍ട്ടി ഭരിക്കുന്ന നാല് പഞ്ചായത്തിലെയും ഗ്രാമീണ റോഡുകള്‍. പഴയ ഭരണാധികാരികളുടെ അനാസ്ഥ കാരണം, മുന്‍പ് ഗ്രാമീണ പാതകള്‍ക്ക് ഒരു മഴ പോലും താങ്ങാനായിരുന്നില്ല. വീതി കുറഞ്ഞതും ചെളി നിറഞ്ഞതുമായ വഴികളിലൂടെ യാത്ര ചെയ്യുക എന്നത് ജനങ്ങള്‍ക്ക് എന്നും ദുരിതമായിരുന്നു. ടാറിംഗ് മെഷീനുകള്‍ക്ക് കടന്നുചെല്ലാന്‍ പോലും സാധിക്കാത്ത, കുണ്ടും കുഴിയും നിറഞ്ഞ് പൂര്‍ണ്ണമായും അവഗണിക്കപ്പെട്ട ഗ്രാമീണ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ മുന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവിടെയാണ് ട്വന്റി20, വികസനത്തിന് മറ്റൊരു മോഡല്‍ അവതരിപ്പിച്ചത്.
ട്വന്റി20 അധികാരമേറ്റ ശേഷം, ഗ്രാമീണ മേഖലയിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണാന്‍ തീരുമാനിച്ചു. ടാറിങ് സാധ്യമല്ലാത്തതും എന്നാല്‍ ആധുനിക നിര്‍മ്മാണ രീതി ആവശ്യമായതുമായ 732 ഗ്രാമീണ റോഡുകളില്‍ ടൈല്‍ വിരിച്ചു. മഴയില്‍ തകരാത്തതും, ഈടുനില്‍ക്കുന്നതുമായ ടൈലുകള്‍ വിരിച്ചാണ് ഈ റോഡുകള്‍ പൂര്‍ത്തിയാക്കിയത്. ടാറിട്ട റോഡുകള്‍ക്ക് സമാനമായ വീതിയും മനോഹരമായ രൂപകല്‍പ്പനയും ഈ ചെറുറോഡുകള്‍ക്കും നല്‍കി. ഇന്ന് ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളിലെ ഗ്രാമ പാതകല്‍ലൂടെയുള്ള യാത്ര സുഗമവും സുരക്ഷിതവുമാണ്. ടാര്‍റോഡുകളോട് കിടപിടിക്കുന്ന നിലവാരത്തിലാണ് ഈ നിര്‍മ്മാണങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിരിക്കുന്നത്. വാഗ്ദാനം നല്‍കി വഴി മുടക്കിയവരുടെ കാലം കഴിഞ്ഞു. മനോഹരമായ, സുരക്ഷിതമായ 732 പാതകള്‍ നിര്‍മ്മിച്ച് ട്വന്റി20 നാടിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. നല്ല നാളേക്ക് വേണ്ടി ട്വന്റി20യുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുന്നു.
















