സംസ്ഥാനത്തെ മുഴുവന്‍ മുന്നണികളെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും ഒറ്റയ്ക്ക് നേരിട്ട് കേരള ചരിത്രത്തില്‍ ആദ്യമായി ട്വന്റി20 എന്ന രാഷ്ട്രീയ പ്രസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നിലയില്‍ ഒമ്പതാം സ്ഥാനം കരസ്ഥമാക്കി കരുത്ത് തെളിയിച്ചിരിക്കുന്നു. നെറികെട്ട രാഷ്ട്രീയ തന്ത്രങ്ങളെ ഒന്നാകെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ട്വന്റി20 ഈ വിജയം കരസ്ഥമാക്കിയത് എന്നത് പാര്‍ട്ടിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നേറ്റത്തിന്റെ തിളക്കം കൂട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 78 സീറ്റുകളില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ ട്വന്റി20ക്ക് സാധിച്ചു.
ഭരണ വിരുദ്ധ വികാരം മുതല്‍ മുന്നണികളുടെ പൊള്ളയായ വികസന കാഴ്ചപ്പാടുകള്‍വരെ ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍, കഴിഞ്ഞകാല വികസന മുന്നേറ്റങ്ങളും പകരം വയ്ക്കാനാവാത്ത വികസന കാഴ്ചപ്പാടുകളും ഭരണ നേട്ടങ്ങളുമായാണ് ട്വന്റി20 ജനവിധി തേടിയത്. ഇതോടെ, ട്വന്റി20യുടെ വളരുന്ന ജനപിന്തുണ തങ്ങളുടെ ഭാവിയെ ചോദ്യം ചെയ്യുമെന്ന തിരിച്ചറിവില്‍ കേരളത്തിലെ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും എത്തി. പിന്നാലെ, കേരള രാഷ്ട്രീയം ഇന്നുവരെ കണ്ടിട്ടില്ലാത്ത അവിശുദ്ധ കുട്ടുകെട്ടിന് പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും തയ്യാറാകുന്ന കാഴ്ചയാണ് ജനങ്ങള്‍ കണ്ടത്.
പ്രത്യക്ഷത്തില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ ഒറ്റക്കെട്ടായി ട്വന്റി20യെ നേരിടാന്‍ രംഗത്തെത്തി. കൂടാതെ മറ്റ് 25 രാഷ്ട്രി പാര്‍ട്ടികളെയും ഒപ്പം കൂട്ടിയ ഈ അവിയല്‍ മുന്നണി, ഒരോ വാര്‍ഡിലും ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ ഒന്നില്‍ കൂടുതല്‍ അപരന്മാരെ നിര്‍ത്തിയും, അവര്‍ക്ക് സാമ്യമുള്ള ചിഹ്നങ്ങള്‍ തിരഞ്ഞെടുത്ത് നല്‍കിയും, മാധ്യമപ്പടയെ കൂട്ടുപിടിച്ച് ട്വന്റി20 പാര്‍ട്ടിക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടും അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടു. അമ്മായിയമ്മ ചത്താലും വേണ്ടിയില്ല, മരുമോളുടെ കണ്ണീര് കണ്ടാല്‍ മതിയെന്ന പഴംചൊല്ലിനെ അന്വര്‍ത്ഥമാക്കുംവിധം ഏത് വിധേനയും ട്വന്റി20യെ തോല്പിച്ച് ജനങ്ങളെ വികസന മുരടിപ്പിന്റെ കഴിഞ്ഞ കാലങ്ങളിലേയ്ക്ക് തള്ളിവിടാനായിരുന്നു അവിയല്‍ മുന്നണിയുടെ ശ്രമം.
എന്നാല്‍ ഈ ശ്രമങ്ങളെയെല്ലാം കാറ്റില്‍ പറത്തി, തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധിയെ ഒപ്പം നിര്‍ത്തി ട്വന്റി20 എതിരാളികള്‍ക്ക് മറുപടി നല്കി. 78 സീറ്റുകളില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയം കൊയ്ത്, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് പിടിച്ച രാഷ്ട്രീയ പാര്‍ട്ടികളില്‍ ട്വന്റി20 പാര്‍ട്ടി ഒമ്പതാം സ്ഥാനം കരസ്ഥമാക്കി. അതും ഒറ്റയ്ക്ക്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ സംഘടനയുടെയോ മുന്നണിയുടേയോ പിന്‍ബലമില്ലാതെയാണ് ഈ നേട്ടം കരസ്ഥമാക്കിയത് എന്നത് ട്വന്റി20യുടെ ജനസമ്മതി വിളിച്ചോതുന്നു. കേരള രാഷ്ട്രീയത്തില്‍ പകരം വയ്ക്കാനില്ലാത്ത ജനകീയ കൂട്ടായ്മയായി ട്വന്റി20 മാറിയത് വികസന വിരോധികള്‍ക്ക് എതിരായ ഈ ഒറ്റയാള്‍ സമരത്തിലൂടെയാണ് എന്നതും ശ്രദ്ധേയമാണ്.
















