നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്‍പതിലധികം സീറ്റുകളില്‍ മത്സരിക്കാന്‍ ട്വന്റി-20. മുന്നൊരുക്കം പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് നിര്‍ദേശം നല്കി. സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയാക്കിയെന്ന് സാബു എം ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.
‘140 ഇടത്തും മത്സരിക്കണമെന്നാണ് അഭിപ്രായം ഉയര്‍ന്നത്. എന്നാല്‍ പാര്‍ട്ടിയുടെ കമ്മിറ്റികളുള്ള സ്ഥലത്ത് മത്സരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്ലൊരു വിജയമാണ് കാഴ്ചവെച്ചത്. ഒറ്റയ്ക്ക് നിന്ന് മൂന്ന് മുന്നണികളോട് ഏറ്റുമുട്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞു’ സാബു എം ജേക്കബ് പറഞ്ഞു. പ്രഗത്ഭരായിട്ടുള്ള ആളുകളെ നിയമസഭയിലേക്ക് മത്സരിപ്പിക്കുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ മത്സരിക്കുന്ന സ്ഥലങ്ങളെയും സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു. കഴിഞ്ഞതവണ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന സമയത്ത് എറണാകുളത്ത് ട്വന്റി-20യുടെ സാന്നിധ്യം ഉണ്ടായിരുന്നു.
















