Home Kizhakkambalam  ഭീഷണിയില്‍ പതറില്ല, കിഴക്കമ്പലത്ത് ട്വന്റി 20യുടെ പ്രതിഷേധ റാലി

 ഭീഷണിയില്‍ പതറില്ല, കിഴക്കമ്പലത്ത് ട്വന്റി 20യുടെ പ്രതിഷേധ റാലി

518
0

കിഴക്കമ്പലം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കുന്നത്തുനാട് എം.എല്‍.എയുടെയും ഭീഷണിക്ക് മുന്നില്‍ ട്വന്റി 20 പാര്‍ട്ടി ഒരിക്കലും അടിയറവ് വെക്കില്ലെന്ന് ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനെയും വാര്‍ഡ് മെമ്പറെയും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെതിരെ കിറ്റെക്സ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിലങ്ങ് അമ്പലപ്പടിയില്‍ നിന്നാണ് റാലി ആരംഭിച്ചത്. ജനങ്ങള്‍ ഇടതു-വലതു പാര്‍ട്ടികളുടെ കൊള്ളയ്ക്കെതിരെയാണ് ട്വന്റി20യ്ക്ക് വോട്ട് ചെയ്ത് അധികാരം ഏല്‍പ്പിച്ചതെന്നും, ആ ജനങ്ങളുടെ വിശ്വാസത്തിന് വേണ്ടി പാര്‍ട്ടി അവസാനംവരെ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്കമ്പലത്തിലെ പി.ഡബ്ല്യു.ഡി.യുടെ കീഴിലുള്ള പോഞ്ഞാശ്ശേരി റോഡ് ഇന്നും താറുമാറായ നിലയിലാണ്. ”സ്വന്തം വകുപ്പിലെ റോഡുപോലും നന്നാക്കാന്‍ കഴിയാത്ത എം.എല്‍.എ, പഞ്ചായത്തിന്റെ അധീനതയിലുള്ള ബസ് സ്റ്റാന്റില്‍ വന്ന് ഗുണ്ടായിസം കാട്ടുകയാണ്” – സാബു ജേക്കബ് വിമര്‍ശിച്ചു. രണ്ട് മാസത്തിനകം ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള മാതൃകാപരമായ ബസ് സ്റ്റാന്‍ഡ് കിഴക്കമ്പലത്തിന് ലഭിക്കുമെന്നും, അവിടെ തുടങ്ങുന്ന റസ്റ്റോറന്റില്‍ നിന്ന് സഞ്ചാരികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതിഷേധ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്, വാര്‍ഡ് മെമ്പര്‍ അമ്പിളി വിജില്‍, വൈസ് പ്രസിഡന്റ് വിന്‍സി അജി, ബോബി എം. ജേക്കബ്, വി. ഗോപകുമാര്‍, ബെന്നി ജോസഫ്, അഡ്വ. ചാര്‍ളി പോള്‍, ജിബി അബ്രഹാം, കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here