ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവപോലെതന്നെ മനുഷ്യജീവിതത്തിന് അനിവാര്യമായ ഘടകമാണ് ജലം. വസ്ത്രം കഴുകുന്നതിന് മുതല്‍ ഭക്ഷണ ആവശ്യങ്ങള്‍ക്കുവരെ ജല ഉപയോഗം കുത്തനെ വര്‍ധിച്ചിരിക്കുന്ന ഈ കാലത്ത് ജലാശയങ്ങളുടെ യോചനീയാവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളികളും ഏറെയാണ്. ശുദ്ധമായ കുടിവെള്ളത്തിനൊപ്പം ദിനംപ്രതിയുള്ള ആവശ്യങ്ങള്‍ക്കടക്കം വാട്ടര്‍ ടാങ്കറുകളെ ആശ്രയിക്കേണ്ടിവന്ന ഒരു നാടിനെ ജല ലഭ്യതയില്‍ സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിന് ട്വന്റി 20 വഹിച്ച പങ്ക് അത്രമേല്‍ വലുതാണ്.
ജല സ്രോതസ്സുകളെ ഉജ്ജീവിപ്പിക്കുകവഴി നാട്ടിലെ കുളങ്ങളും കിണറുകളും ജലസമൃദ്ധമാക്കാന്‍ ട്വന്റി 20ക്ക് കഴിഞ്ഞു. വേനല്‍കാല ജല ലഭ്യതയും, കൃഷിക്ക് ആവശ്യമായ ജലവും ഒരുപോലെ കണ്ടെത്തുന്നതിന് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നത്. പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഈ പ്രവര്‍ത്തനങ്ങള്‍, ജനങ്ങളില്‍ സാമൂഹിക ബോധവും ശാസ്ത്ര ബോധവും വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
കിഴക്കമ്പലം പഞ്ചായത്തിലെ പ്രധാന തോടുകള്‍ ചെളി നിറഞ്ഞ് കാടുപിടിച്ച് ശോചനീയാവസ്ഥയില്‍ ആയിരുന്നു. കാലക്രമേണ വരള്‍ച്ചയും വെള്ളപ്പൊക്കവും മൂലം കൃഷി നാശം സംഭവിക്കുന്നതും, വേനല്‍ കാലത്ത് കിണറുകള്‍ വറ്റുന്നതും പതിവായി. നാട്ടിലെ ജലക്ഷാമം അകറ്റുന്നതിന്റെ പ്രാഥമിക നടപടിയായി ട്വന്റി 20യുടെ നേതൃത്വത്തില്‍ തോടുകളിലെ ചെളിയും പായലും നീക്കം ചെയ്തു. ഇതോടെ, തോടുകളുടെ ആഴം വര്‍ധിക്കുകയും സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാകുകയും ചെയ്തു. വര്‍ഷകാലത്ത് മഴവെള്ളം സുഗമമായി ഒഴുകി പോകുന്നതിനും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനും തോടുകളുടെ നവീകരണത്തിലൂടെ സാധിച്ചു.
തോട് നവീകരണത്തിന്റെ ഭാഗമായി പഞ്ചായത്തുകളിലെ തോടുകളുടെ ഇരുവശവും കരിങ്കല്‍ കെട്ടി ഭിത്തി നിര്‍മിച്ചു. ഇത് തോടിന്റെ വശങ്ങള്‍ ഇടിയുന്നതില്‍ നിന്നും സമീപ പ്രദേശങ്ങളെ സംരക്ഷിക്കുകയും, തോടിന്റെ സ്വാഭാവിക ഭംഗി വീണ്ടെടുക്കുന്നതിനും സഹായിച്ചു. ഇതോടെ, തോടുകളിലേയ്ക്ക് മാലിന്യം വലിച്ചെറിയുന്ന പ്രവണത അവസാനിക്കുകയും, മത്സ്യ സമ്പത്ത് വര്‍ധിക്കുകയും ചെയ്തു. വീട്ടാവശ്യങ്ങള്‍ക്ക് മോട്ടറുകള്‍ ഉപയോഗിച്ച് തോടുകളിലെ ജലം സമീപവാസികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ദൈനംദിന ജലക്ഷാമത്തിനും പരിഹാരമായി.
വര്‍ഷകാലത്ത് ലഭിക്കുന്ന അധികജലം സംഭവിക്കാന്‍ സാധിക്കാത്തതും, വേനല്‍കാലത്ത് കൃഷിക്കാവശ്യമായ ജലം കണ്ടെത്തുന്നതിനും കര്‍ഷകര്‍ ബുദ്ധിമുട്ടിയിരുന്നു. ഈ ആവശ്യം കണക്കിലെടുത്ത് പഞ്ചായത്തിലെ 28 കിലോമീറ്ററോളം വരുന്ന തോടുകളില്‍ ഓരോ 200 മീറ്ററിലും ട്വന്റി 20യുടെ നേതൃത്വത്തില്‍ തടയിണകള്‍ നിര്‍മ്മിച്ചു. ഇതോടെ വെള്ളപ്പൊക്കം മൂലമുള്ള കൃഷിനാശം തടയുന്നതിനും, കൃഷിക്ക് ആവശ്യമായ വെള്ളം കണ്ടെത്തുന്നതിനും കര്‍ഷകര്‍ക്ക് സഹായകരമായി.
തോടുകളുടെ നവീകരണം, സമീപ പ്രദേശങ്ങളിലെ ജലസമ്പത്ത് വര്‍ധിപ്പിച്ചെങ്കിലും പലയിടങ്ങളിലും കിണറുകള്‍ വറ്റുന്നത് പതിവായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പഞ്ചായത്തിലെ മുഴുവന്‍ കുളങ്ങളും മാലിന്യങ്ങള്‍ നീക്കീ നവീകരിച്ചു. ജല സ്രോതസ്സുകള്‍ക്ക് പുതുജീവന്‍ ലഭിച്ചതോടെ കിണറുകളിലെ ഉറവകള്‍ വീണ്ടും സജീവമായി.
ദൈനംദിന ആവശ്യങ്ങള്‍ക്കപ്പുറം ശുദ്ധമായ കുടിവെള്ളം എന്ന ജനങ്ങളുടെ ആവശ്യത്തിനും ട്വന്റി 20 പരിഹാരം കണ്ടു. സ്വന്തമായി കിണര്‍ ആവശ്യമായിരുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കിണറുകള്‍ കുഴിച്ച് നല്‍കി. ഇതോടെ, കുടിവെള്ളം വീട്ടുമുറ്റത്ത് എന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനും ട്വന്റി 20ക്ക് സാധിച്ചു.
കിണര്‍ നിര്‍മ്മാണം സാധ്യമാകാത്ത കുടംബങ്ങള്‍ക്കും, പൈപ്പ് കണക്ഷന്റെ ആവശ്യമുന്നയിച്ച കുടുംബങ്ങള്‍ക്കും സൗജന്യ പൈപ്പ് കണക്ഷനൊരുക്കാനും ട്വന്റി 20ക്ക് സാധിച്ചു. നാട്ടിലെ ജലക്ഷാമത്തെ നേരിടുക എന്ന ഉദ്യോമത്തില്‍ ഒരു പടികൂടി കടക്കാന്‍ ഇതുവഴി ട്വന്റി 20ക്ക് ആയി.
ശുദ്ധജല ലഭ്യതപോലെതന്നെ, ശുദ്ധജല സംഭരണത്തെയും ട്വന്റി 20 പ്രാധാന്യത്തോടെ സമീപിച്ചു. പൊതു ജലവിതരണ സംവിധാനങ്ങള്‍ അപര്യാപ്തമായിരുന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ച്, അവര്‍ക്കായി പ്രത്യേകം വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിച്ചാണ് ട്വന്റി 20 ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്. ആയിരത്തില്‍ അധികം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു.
നാട്ടിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുക എന്ന പദ്ധതിയുടെ അവസാന ഘട്ടമായി, ആവശ്യക്കാര്‍ക്ക് വാട്ടര്‍ ടാങ്കറുകളില്‍ എല്ലാ ദിവസവും ട്വന്റി 20 സൗജന്യമായി കുടിവെള്ളം എത്തിച്ചുനല്‍കി. ജനങ്ങളുടെ ശുദ്ധജല ആവശ്യകത തിരിച്ചറിഞ്ഞ് ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രത്യേകം വോളണ്ടിയര്‍മായെ ചുമതലപ്പെടുത്തിയാണ് ജലക്ഷാമത്തിന് എതിരായ നാടിന്റെ പോരാട്ടത്തെ ട്വന്റി 20 വിജയത്തില്‍ എത്തിച്ചത്.
















