എറണാകുളം തിരുവനന്തപുരം അടക്കമുള്ള ജില്ലകള്‍ക്ക് സമാനമായ വികസന സാധ്യതകളുള്ള ജില്ലയാണ് കോട്ടയം. എന്നാല്‍, ഒരു വികസിത നഗരത്തിന്റേതായ യാതൊനും കോട്ടയത്തേയ്ക്ക് എത്തിനോക്കിയിട്ട് പോലുമില്ല. അങ്ങനെയുള്ള കോട്ടയം ജില്ലയുടെ ഹൃദയ ഭാഗമാണ് ഏറ്റുമാനൂര്‍. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ വീണ നായരെ പോലുള്ള ഒരു മികവുറ്റ സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാണിക്കുകവഴി വ്യക്തമായ സന്ദേശമാണ് കോട്ടയത്തിന് ട്വന്റി20-എന്‍.ഡി.എ സഖ്യം നല്‍കിയിരിക്കുന്നത്.
ഏറ്റുമാനൂര്‍ മണ്ഡലത്തെ കേരളത്തിന് മുന്നില്‍ വികസനകാര്യത്തില്‍ ഒരു മോഡല്‍ നഗരമായി ഉയര്‍ത്തിക്കാണിക്കുമെന്നാണ് ട്വന്റി20യുടെ നിലപാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ജനതയ്ക്ക് നേരിട്ട് സന്ദര്‍ശിച്ച് ട്വന്റി20യുടെ വികസന മാതൃകകളെ അടുത്തറിയാന്‍ കഴിയും വിധമുള്ള പദ്ധതികളാണ് മണ്ഡലത്തില്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ പടിയായാണ് പാര്‍ട്ടി ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്.
കിഴക്കമ്പലം മോഡല്‍ മാതൃക മുന്‍നിര്‍ത്തിയാണ് വീണ നായര്‍ക്കുവേണ്ടി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളെ ട്വന്റി20 നയിക്കുന്നത്. തിരഞ്ഞെടുപ്പ് വിജയത്തോടെ, കിഴക്കമ്പലം മോഡലിന്റെ മറ്റൊരു വികസന മാതൃകയായി ഏറ്റുമാനൂരിനെ മാറ്റാന്‍ തന്റെ കഴിവും അധികാരവും ഉപയോഗിക്കുമെന്ന് വീണ നായരും ഉറപ്പുനല്‍കുന്നു. അടിസ്ഥാന സൗകര്യ വികസനം മുതല്‍ നൈറ്റ് ലൈഫ് ഉള്‍പ്പടെയുള്ള ടൂറിസം സാധ്യതകളെയും ഉള്‍പ്പെടുത്തി നാടിന്റെ വികസനത്തിനൊപ്പം നാട്ടുകാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന തരത്തിലുള്ള വികസന പദ്ധതികളാണ് പാര്‍ട്ടിയുടെ അജണ്ടയിലുള്ളത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് വീണ നായര്‍ നയിക്കുന്ന പ്രചരണ പരിപാടികള്‍ക്ക് മികച്ച പ്രതികരണങ്ങളാണ് വോട്ടര്‍മാരില്‍ നിന്നും ലഭിക്കുന്നത്. ഏറ്റുമാനൂര്‍ മണ്ഡലം ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനകള്‍ പ്രകടമാകുംവിധം പ്രചരണ പരിപാടികളില്‍ കണ്ടുവരുന്ന ബഹുജന പങ്കാളിത്തം വീണ നായരുടെ വിജയ സാധ്യത കൂടുതല്‍ വ്യക്തമാക്കുന്നു.













