ട്വന്റി20ക്ക് എതിരായി കാലങ്ങളായി പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണമാണ് കോര്‍പ്പറേറ്റ് പിന്തുണയോടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമായി മാറിയ ട്വന്റി20 പാര്‍ട്ടി രാജ്യത്തെ ജനാധിപത്യ ഭരണ സംവിധാനത്തിന് ഭീഷണിയാണ് എന്നത്. വാക്കുകളെ ഭംഗിയുള്ള വാചകങ്ങളാക്കി ജനങ്ങളുടെ ചിന്താശേഷിക്ക് മുമ്പില്‍ കണ്‍കെട്ട് വിദ്യ നടത്തുന്ന പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ വെറുമൊരു തെരുവ് പ്രകടനം എന്ന രീതിയില്‍ മാത്രമാണ് ഈ ആരോപണത്തെ ട്വന്റി20 വിലയിരുത്തുന്നത്. എന്താണ് ജനാധിപത്യമെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇക്കൂട്ടര്‍ ആരെയാണ് വിഡ്ഢികളാക്കുന്നത്
ജനാധിപത്യം എന്നതിന്റെ അര്‍ത്ഥമാണ് നാം ആദ്യം വിലയിരുത്തേണ്ടത്. ജനാധിപത്യം എന്നാല്‍, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടുന്ന ഭരണസമിതി ജനങ്ങളെ നയിക്കുന്ന സംവിധാനമാണ്. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍, തിരഞ്ഞെടുപ്പില്‍ മറ്റുള്ളവരെ പോലെതന്നെ മത്സരിച്ച് ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണസമിതികളാണ് ട്വന്റി20യുടെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകള്‍ ഭരിക്കുന്നത്.
ഞങ്ങളോടൊപ്പം മത്സരിച്ച രാഷ്ട്രീയപാര്‍ട്ടികളെ ജനാധിപത്യ വ്യവസ്ഥിതിയുടെ കീഴില്‍ നിലംപരിശാക്കിയാണ് 2015ല്‍ കിഴക്കമ്പലത്ത് 19 സീറ്റില്‍ 17 സീറ്റുകളില്‍ വലിയ ഭൂരിപക്ഷത്തില്‍ ട്വന്റി20 വിജയിച്ചത്. തങ്ങളെ ഭരിക്കേണ്ടത് ട്വന്റി20 നയിക്കുന്ന ഭരണസമിതി ആയിരിക്കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചതിന്റെ പ്രതിഫലനമാണ് അന്ന് തിരഞ്ഞെടുപ്പില്‍ കണ്ടത്. അങ്ങനെ അഞ്ചു വര്‍ഷം സമാനതകളില്ലാത്ത ഭരണം ട്വന്റി20 കിഴക്കമ്പലത്ത് നിര്‍വ്വഹിച്ചു. പിന്നീട് കിഴക്കമ്പലവും സമീപ പഞ്ചായത്തുകളും പ്രതിപക്ഷം പോലുമില്ലാതെ ഇതേ ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ ട്വന്റി20 പിടിച്ചെടുത്തു. മുന്നണി പ്രസ്ഥാനങ്ങളുടെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണ് ജനങ്ങള്‍ അന്ന് തിരഞ്ഞെടുപ്പില്‍ നല്‍കിയത്. യഥാര്‍ത്ഥത്തില്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഏക രാഷ്ട്രീയപാര്‍ട്ടി ട്വന്റി20 മാത്രമാണെന്ന് ഈ തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുകയാണ് ചെയ്തത്.
ട്വന്റി20യുടെ പ്രവര്‍ത്തന ശൈലി ജനാധിപത്യ വിരുദ്ധമാണെന്ന് ചില രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും പ്രചരിപ്പിക്കുന്നുണ്ട്. ട്വന്റി20യുടെ വരവോടെ, ഖജനാവ് കൊള്ളയും അഴിമതിക്കുള്ള അവസരവും നഷ്ടപ്പെട്ട് വരുമാനം നിലച്ചുപോയവരാണ് ഈ പ്രചരണത്തിന് പിന്നില്‍. അവര്‍ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ തുടരുമ്പോഴും രാജ്യത്തിന്റെ ഭരണഘടനയില്‍ അധിഷ്ടിതമായ ഭരണനിര്‍വ്വഹണത്തിലൂടെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ഉറപ്പുവരുത്തി ട്വന്റി20 അതിന്റെ പ്രവര്‍ത്തനങ്ങളുമായി പതിവുപോലെ മുന്നോട്ട് പോവുകതന്നെ ചെയ്യും.
















