Home Twenty20 News കിഴക്കത്ഭുതം!

കിഴക്കത്ഭുതം!

47
0

വികസനമാണ് രാഷ്ട്രീയം
ട്വന്റി20യുടെ പുതിയ രാഷ്ട്രീയ പാഠം

ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് കാട്ടാന്‍ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പതിവ് അവസാനിപ്പിച്ച്, പുതിയകാല രാഷ്ട്രീയത്തിന്റെ മാതൃകയാണ് ട്വന്റി20 അവതരിപ്പിക്കുന്നത്. ജനപ്രതിനിധികള്‍ മനസുവെച്ചാല്‍ കാര്യങ്ങള്‍ കൃത്യമായി നടക്കുമെന്നും ജനപിന്തുണ ഉറപ്പാകുമെന്നും ട്വന്റി20 തെളിയിച്ചു, ഈ ആത്മവിശ്വാസമാണ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ കരുത്ത്.

വിദ്യാഭ്യാസം, പാര്‍പ്പിടം, വെള്ളം, വെളിച്ചം, ഭക്ഷണം, ആരോഗ്യസേവനം ഇതൊന്നും ഉറപ്പാക്കാത്ത ഭരണകൂടങ്ങള്‍ക്ക് ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്ന്, പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ട്വന്റി20യിലൂടെ ജനങ്ങള്‍ മറുപടിനല്‍കി. അഞ്ചുവര്‍ഷം കൊണ്ട് എന്ത് നേടി.. എന്ന ചോദ്യത്തിന്, ഉത്തരം ട്വന്റി20 ഭരിക്കുന്ന സ്മാര്‍ട്ട് പഞ്ചായത്തുകളാണ്. അവിടെയെത്തുമ്പോള്‍ അഴിമതിരഹിത, ജനസേവന ഭരണത്തിന്റെ നേര്‍കാഴ്ചകള്‍ കാണാം. രാഷ്ട്രീയം മറന്നുള്ള വികസനം. എതിര്‍ കക്ഷികളായാലും ജനക്ഷേമത്തിന് വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങള്‍ പിന്തുണയ്ക്കും, നാടിന്റെ പുരോഗതിയാണ് പ്രധാനമെന്നത് ട്വന്റി20യുടെ ഉറച്ച നിലപാടാണ്.

അഴിമതി രഹിതവും ജനസൗഹൃദവുമായ ഭരണനിര്‍വഹണം, കൃത്യമായ പദ്ധതി പ്രവര്‍ത്തനങ്ങള്‍, കാര്യക്ഷമമായ സാമ്പത്തിക നിയന്ത്രണം, ശാസ്ത്രീയ പഠനത്തിലൂടെ ജനങ്ങള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍, കര്‍മനിരതരായ ജനസേവകര്‍ ഇവയൊക്കെയാണ് ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളുടെ മുഖമുദ്ര. അവിടെയെത്തുമ്പോള്‍ രാഷ്ട്രീയം അല്ല, ജനസേവനമാണ് ഭരണത്തിന്റെ ഭാഷ എന്ന് വ്യക്തമായി കാണാം.

ട്വന്റി20 പാര്‍ട്ടി പ്രസിഡണ്ട് സാബു എം. ജേക്കബിന്റെ ദീര്‍ഘവീക്ഷണവും, ജനസ്നേഹവും കേരള രാഷ്ട്രീയത്തിന് ഒരു പുതിയ പാഠം നല്‍കി. അദ്ദേഹത്തിന്റെ ചിന്തകള്‍ക്കൊപ്പം, പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ മനസുവെച്ച്, അര്‍പ്പണ ബോധത്തോടെ, സുതാര്യമായ ഭരണം കാഴ്ചവെച്ചപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഇതുവരെ കാണാത്ത ഒരു മാറ്റം രൂപപ്പെട്ടു. വാഗ്ദാനങ്ങള്‍കൊണ്ട് വോട്ടു പിടിക്കുന്ന പരമ്പരാഗത രാഷ്ട്രീയ ശൈലികള്‍ക്കിടയില്‍, ട്വന്റി20 പ്രവര്‍ത്തനത്തിലൂടെ വിശ്വാസം നേടിയെടുത്ത ഒരു പ്രസ്ഥാനമായി മാറി. പണം ചെലവഴിച്ച് അധികാരം പിടിക്കുന്നതിനല്ല, അഴിമതി രഹിത ഭരണത്തിലൂടെ ജനങ്ങള്‍ക്ക് പണം തിരികെ നല്‍കുക എന്നതാണ് പാര്‍ട്ടിയുടെ നിലപാട്.

അഴിമതിയും അനാസ്ഥയും നിറഞ്ഞ ഭരണരീതികളില്‍ നിന്ന് മാറി, ജനങ്ങള്‍ക്കും ഭരണത്തിനും ഇടയില്‍ വിശ്വാസം തീര്‍ക്കാന്‍ ട്വന്റി20ക്ക് സാധിച്ചു. ഈ ഭരണ മാതൃകയാണ് ഇന്ന് കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നത്. സാബു ജേക്കബ് എന്ന ഒരു വ്യവസായിയുടെ വേറിട്ട കാഴ്ചപ്പാടുകളും, നിലപാടുകളും കേരളരാക്ഷ്ട്രീയത്തിലേക്ക് ഒരു പുതിയ രാഷ്ട്രീയ പാത തുറന്നു. ആ വികസന പാതയിലൂടെ ജനങ്ങളുടെ ജൈത്രയാത്ര തുടങ്ങി. ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം നില്‍ക്കുന്ന നേരിന്റെ രാഷ്ട്രീയമാണ് ട്വന്റി20 മുന്നോട്ട് വച്ചത്. അത് തന്നെയാണ് ഈ പ്രസ്ഥാനത്തെ മറ്റെല്ലാ പാര്‍ട്ടികളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here