Home Kunnathunad “ജനസാഗരം” കുന്നത്തുനാട് എം.എൽ.എ ഓഫീസിലേക്ക്, എൻ.ഡി.എയുടെ പ്രതിഷേധ മാർച്ച്.

“ജനസാഗരം” കുന്നത്തുനാട് എം.എൽ.എ ഓഫീസിലേക്ക്, എൻ.ഡി.എയുടെ പ്രതിഷേധ മാർച്ച്.

കുന്നത്തുനാട് എം.എൽ.എയുടെ ഓഫീസിലേക്ക് എൻ.ഡി.എ യുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ ജനസാഗരം. പ്രതിഷേധ മാർച്ചിന്റെ ഉദ്ഘാടനം ട്വന്റി ട്വന്റി പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ നിർവഹിച്ചു. പൊതുജനങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുന്ന ഭരണ സമീപനം മാറ്റണമെന്നും മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

പരിപാടിയിൽ ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് പി.പി. സജീവ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ വികസന മന്ദഗതിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ തുടരേണ്ടതുണ്ടെന്നും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എൻ.ഡി.എ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുന്നത്തുനാട് മണ്ഡലത്തിലെ വിവിധ വികസന പ്രശ്നങ്ങൾ ഉന്നയിച്ചാണ് കുന്നത്തുനാട് എം.എൽ.എയുടെ ഓഫീസിലേക്ക് എൻ.ഡി.എ യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്. രാക്ഷ്ട്രീയ വൈര്യത്തിന്റെ പേരിൽ മണ്ഡലത്തിലെ പല വികസന പദ്ധതികളും എം.എൽ.എയുടെ നേതൃത്വത്തിൽ വൈകിപ്പിക്കുന്നതും പൊതുജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാത്തതുമാണ് പ്രതിഷേധത്തിന് കാരണമായത്. ഈ വിഷയങ്ങളിൽ സർക്കാരിന്റെയും ജനങ്ങളുടെയും ശ്രദ്ധ നേടുന്നതിനായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധ മാർച്ചിന്റെ ഉദ്ഘാടനം ട്വന്റി ട്വന്റി പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ നിർവഹിച്ചു. പരിപാടിയിൽ ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് പി.പി. സജീവ് മുഖ്യപ്രഭാഷണം നടത്തി. വിവിധ എൻഡിഎ ഘടക കക്ഷികളുടെ പ്രമുഖ നേതാക്കളും പ്രവർത്തകരും അടക്കം നിരവധിപേരാണ് മാർച്ചിൽ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here