Home Election News 2000 കുടുംബങ്ങൾക്ക് മലബാറി ആടുകൾ സൗജന്യമായി വിതരണം ചെയ്തു

2000 കുടുംബങ്ങൾക്ക് മലബാറി ആടുകൾ സൗജന്യമായി വിതരണം ചെയ്തു

അത്യുൽപാദന ശേഷിയുള്ള മലബാറി ആടുകളെ കർഷകർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘ആടു ഗ്രാമം’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ, 2,000 കുടുംബങ്ങൾക്ക് ട്വന്റി20യുടെ നേതൃത്വത്തിൽ സൗജന്യമായി ആടുകളെ വിതരണം ചെയ്തു. കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനും ക്ഷീര-മാംസ ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിനും വേണ്ടിയാണ് ട്വന്റി20 ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ആടു വളർത്തലിൽ താൽപ്പര്യമുള്ള ഓരോ കുടുംബങ്ങൾക്കും ഒരു മലബാറി ആടിനെ വീതമാണ് സൗജന്യമായി നൽകിയത്. നാട്ടിൽ പൊതുവേ മാംസത്തിനും പാലിനുമായി നാടൻ ആടുകളെയായിരുന്നു മുൻപ് വളർത്തിയിരുന്നത്. എന്നാൽ, ഈ പദ്ധതിയിലൂടെ അത്യുൽപാദനശേഷിയുള്ള മലബാറി ആടുകളെ കർഷകർക്ക് പരിചയപ്പെടുത്താനും വളർത്താനും പ്രോത്സാഹിപ്പിക്കാൻ സാധിച്ചു. ഇത് ക്ഷീര-മാംസ ഉത്പാദനത്തിൽ പുതിയ സാധ്യതകൾ തുറക്കുന്നതിനും, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു മാതൃകാപരമായ കാൽവെപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here