കുറ്റിച്ചിറ: ചാലക്കുടി നിയോജകമണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് പുതിയ ചൈതന്യം നൽകി ട്വന്റി20 പാർട്ടിയുടെ കോട്ടശ്ശേരി പഞ്ചായത്ത് തല കൺവെൻഷനും പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനവും ഒരുമിച്ച് നടന്നു.

നിയോജകമണ്ഡല കമ്മിറ്റി പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിസാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് കോ-ഓർഡിനേറ്റർ ജിത്തു മാധവ് യോഗത്തിന് അധ്യക്ഷത വഹിച്ചു. സംഘടനാ ശക്തിപ്പെടുത്തുന്ന നീക്കത്തിന്റെ ഭാഗമായി നൂറോളം പ്രവർത്തകർക്ക് നിയോജകമണ്ഡല പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിസ് മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്തു.

നിയോജകമണ്ഡല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ഡി. വർഗീസ്, ആൻ്റണി പുളിക്കൻ, സ്റ്റീഫൻ അച്ചാടൻ., ബോണി വെളിയത്ത്, പ്രദീപ് മഞ്ഞളി,സെബി മാത്യു,നാരായണൻ ആറങ്ങാട്ടി ,മേരി ജോസഫ് , സത്യൻ തണലി, ഷീജ ജോയ്, ലീല സേവിയർ , ജിജോ ജോസഫ്, ഷിജു കെ .ആർ എന്നിവർ യോഗത്തിൽ സംസാരിച്ചു.

വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോട്ടശ്ശേരി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മത്സരിക്കാൻ പാർട്ടി തീരുമാനിച്ചതായി നേതൃത്വം യോഗത്തിൽ പ്രഖ്യാപിച്ചു. പൊതുജന പ്രശ്നങ്ങൾക്ക് സമഗ്രപരിഹാരങ്ങൾ ഉന്നയിക്കുകയും സ്ഥാനാർത്ഥികളുടെ പട്ടിക ഉടൻ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പാർട്ടി നേതൃത്വം പറഞ്ഞു.

പുതിയ ഓഫീസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമതയോടെ നടത്താനുള്ള ഒരു കേന്ദ്രമായി മാറുമെന്ന് നേതാക്കൾ പ്രതീക്ഷിക്കുന്നു.
















